യാത്ര ... - മലയാളകവിതകള്‍

യാത്ര ... 

ചാരിക്കിടന്നു ഞാനല്പനേരം പിന്നിലേക്ക്
യാത്രതുടങ്ങിട്ടീ നേരം വരേയ്ക്കും ആരും -
വന്നി-രുന്നില്ല എൻ്റെ അരികിൽ ...
കൈയിലുള്ള അക്ഷരങ്ങൾ വായിച്ചുഞാൻ അറിയാതുറങ്ങവേ ...
കാപ്പിയും ചായയും വിളിച്ചോതിക്കൊണ്ടൊരോരുത്തർ
അങ്ങോട്ടുമിങ്ങോട്ടും കടന്നുപോയി ...
ഉറക്കത്തിൻ പടിവാതിലിൽ അവർതൻ ചൊല്ലുകൾ
താരാട്ടുപാട്ടുപോൽ തോന്നി അന്നെനിക്ക്
നല്ലോരു മയക്കം കഴിഞ്ഞു ഞാൻ കാണുമ്പോൾ
ഇരിപ്പിടം ഒഴിവില്ല തെല്ലുപോലും ...
എങ്കിലും ഞാൻ പയ്യെ ഞെരുങ്ങി നിവർന്നിരുന്നപ്പോളതാ .
തബലയില്ല തകിലില്ല പുല്ലാങ്കുഴലില്ല കൈയിൽ
ഒക്കത്തൊരു കൈക്കുഞ്ഞുമായി പാട്ടും പിന്നെ
മറുകൈയിൽ പാട്ടിൻറെ താളവും
പിന്നതാ-കാൽ തളർന്നോരു ബാലനും വിൽപ്പന ടിക്കറ്റുമായി -വന്നരികിൽ ......

അങ്ങിങ്ങായി ആരെക്കെയോ വാങ്ങി രണ്ടുമൂന്ന്‌
കാരുണ്യത്തിൻ ടിക്കറ്റിനോട് കരുണ കാട്ടിയില്ല മറ്റുചിലർ .
മിച്ചമഞ്ചു ടിക്കറ്റുമായി വേച്ചു വേച്ച് നടന്നു പിന്നയും
എത്രകിണഞ്ഞിട്ടും മിച്ചമുള്ളോരഞ്ചേണ്ണം ബാക്കിയായി ...

-ശ്യാം കാങ്കാലിൽ-


up
0
dowm

രചിച്ചത്:-ശ്യാം കാങ്കാലിൽ-
തീയതി:12-08-2016 06:04:11 PM
Added by :SHYAMKUMAR K S (shyamkangalil)
വീക്ഷണം:165
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :