ഒരു നീണ്ട കാത്തിരിപ്പ്....... - പ്രണയകവിതകള്‍

ഒരു നീണ്ട കാത്തിരിപ്പ്....... 


കാത്തിരിപ്പു ഞാൻ നിനക്കായി പ്രിയനേ
വഴിക്കണ്ണുമായി ഇമവെട്ടാതെ
വിരഹത്തിൻ വേദനയിൽ എരിയുമ്പോൾ
കണ്ണുനീർ പൊഴിച്ചു ഞാൻ
ജീവിക്കുന്നു നിന്നോർമങ്ങളിലൂടെ
നിദ്രാ വിഹീനമാം രാവുകളിൽ
ഏകാന്ത പതികയായി ഞാൻ
പിരിയുന്നേരം നീയെന്നിലർപ്പിച്ച
ഒരായിരം ചുടുചുംബനങ്ങൾ
നിൻ നെഞ്ചിലേ ചൂടും
നിൻ വിയർപ്പിന് ഗന്ധവും
ഇന്നെൻ ഓർമ തുറുപ്പുചീട്ടാണ്
വർഷങ്ങളിൽ നീയെന്റെവിരുന്നുകാരൻ
വര്ഷങ്ങളിലെനിക്കാദ്യരാത്രി
ഒരായിരം മോഹങ്ങളെനിക്കു
നീ സമ്മാനിച്ചുപോകുമ്പോൾ
എൻ കണ്ണുനീർ കാണാനാരുമില്ല
പലരാവുകളിലും ഞാനെൻ
വികാരങ്ങളെ ഓടിക്കിയതീ തലയിണയിൽ
പലയാവർത്തി നീ തന്ന കരാറിൽ
നാമൊരുമിച്ചു വാഴുമെന്ന
ഉറപ്പിൽ ജീവിക്കുന്നു നിനക്കായി
ഓർക്കണം പ്രിയനേ ഉരുകിപോകുന്ന
യൗവനത്തെ തിരികെവരിലൊരിക്കലും
എങ്കിലും പ്രിയനേ കാത്തിരിക്കുന്നു
നീ തന്ന പൊൻകുഞ്ഞിൻകൂടെ......


up
0
dowm

രചിച്ചത്: നിഷാദ് മുഹമ്മദ്
തീയതി:17-08-2016 02:10:10 PM
Added by :nishad mohammed
വീക്ഷണം:396
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)