പെയ്തുതോർന്ന പകൽക്കിനാക്കൾ  - പ്രണയകവിതകള്‍

പെയ്തുതോർന്ന പകൽക്കിനാക്കൾ  


പെയ്തുതോർന്ന പകൽക്കിനാക്കൾ
--------------------------------------------

മോഹഭംഗങ്ങളാകുമീ യാത്രയിൽ
കേവലമൊരു പെണ്ണായിപിറന്നു ഞാൻ
പെയ്തുതോർന്നിടും പൂമരമായിടും
പാതിരവെയിൽ കൊണ്ടങ്ങിരിക്കവേ
നിന്റെ നാമം തുടിക്കുമീ നെഞ്ചകം
തിരമാലപോൽ എന്നെ നയിച്ചിടും
ഇന്ന് ഞാനിലെയെന്ന വാക്കോതുവാൻ
കൊച്ചിളംതെന്നൽ നിന്നെ പുണർന്നിടും
കറയാതെയിരിക്കുവാനാവില്ല നിന്റെ
കണ്ണീർ തുടക്കുവാനാവില്ല
ഇനിയീജന്മമെല്ലാം നീ നിത്യവും
തനിച്ചലെന്നോതുവാൻ ഞാൻ വരും
കാലമീമണ്ണിൽ കാത്തിരുനീടവേ
മാഞ്ഞുപോകുമെല്ലാ കിനാക്കളും
നിത്യമാം ശാന്തിയെന്നരുളീടവേ
പെയ്തുതോരുമവസാന പൂക്കളും
എങ്കിലും നിനകായേന്റെ നെഞ്ചകം
മാത്രമായുരുകും കരിക്കട്ടയായി
നിന്റെ പൊള്ളുന്നൊരോർമ്മതൻ ചൂടിനായ്
വെമ്പൽകൊള്ളുമീ ദേഹിയായ് ഞാൻ സദാ
ജന്മമൊന്നിനി ഉണ്ടെങ്കിൽ സത്യമായ്
ഞാൻ വരും നിന്റെ പെണ്ണായിപിറക്കുവാൻ
കാലം നമ്മിൽ കൊടിവെച്ച നൊമ്പരം
മാറ്റുവാനായ് പിറക്കും ഞാനീവിധം
നിൻ കരങ്ങൾ തൊട്ടറിഞ്ഞെന്റെയീ
ജീവിതം എന്നും മംഗളമായിടും



up
1
dowm

രചിച്ചത്:Krishna suresh
തീയതി:16-08-2016 06:55:40 PM
Added by :Krishna suresh
വീക്ഷണം:384
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me