കാത്തിരിപ്പ്
ഒന്നും പറയാതെ നീ നടന്നകലുമ്പോൾ
ഈറനണിഞ്ഞത് എൻ കണ്ണുകളായിരുന്നു...
തിരികെ വരുമെന്നാശിച്ചു ഈ -
വഴികളിൽ പലവട്ടം വന്നു.
അറിഞ്ഞിട്ടുമെന്ന്ദേ നീ
എന്നിൽ നിന്നകന്നു...
കാലത്തിനൊപ്പം പറക്കാൻ എന്നെ
പഠിപ്പിച്ചു നീ......
കാലമാം യവനികക്കുള്ളിൽ നീ
ഊളിയിട്ടപ്പോൾ എനിക്ക്
നഷ്ടപെട്ടത് ജീവിതചിറകാ യിരുന്നു....
Not connected : |