ഈ ജന്മം
തെരുവിനെ പേടിപ്പിക്കുന്ന പുകച്ചുരുളും
കാമം പിടയുന്ന കണ്ണുകളും
തന്റെ നേർക്ക് അസ്ത്രം പോലെ വന്നീടുവാൻ
എന്തു തെറ്റു ചെയ്‌തു ഞാൻ....
പെണ്ണായി പിറന്നതോ ????
ഓടിയൊളിക്കുവാൻ ഇന്നീ ഭൂവിൽ
സുരക്ഷിതമെന്നത് ആറടി മണ്ണു മാത്രം....
കാലമേ പിറകിലേക്ക് പോകാൻ
ആശിക്കുന്നു ഞാനിന്നു അച്ഛൻ കരങ്ങളാൽ നെരിഞ്ഞമരാൻ...
വഴിക്കണ്ണുമായി കാത്തിരിക്കുന്ന സ്നേഹമേ...
വരുവാനാവാത്തവിധം ഇരുട്ടിലേക്ക് പോവയായി....
അഗ്നിയുണ്ട് എൻ കണ്ണുകളിൽ
ദഹിപ്പിക്കാൻ ഒരുപാട് മുഖങ്ങളും.....
Not connected : |