മനസ്സാക്ഷി - തത്ത്വചിന്തകവിതകള്‍

മനസ്സാക്ഷി 

നിന്നെ സ്നേഹിക്കാൻ!
നിനക്കു സ്നേഹിക്കാൻ!
സ്നേഹത്തിന്റെ ബലിക്കല്ലിലേക്കു
നീ നിന്നെ സജ്ജനാക്കുക
നിനക്കറിയാവുന്ന സത്യങ്ങളെ
ചുട്ടു ചാമ്പലാക്കുക!
നീതി ബോധത്തെയും
മനസ്സാക്ഷിയെയും
കുരുതിക്കളത്തിലേക്കാനയിക്കുക!
വിവേചന ശക്തിയെയും
സാമൂഹ്യ ബോധത്തെയും
അഹംബോധമെന്ന
ആസിഡിൽ ലയിപ്പിച്ചു
അഴുക്കുചാലിൽ നിമജ്ജനം ചെയ്യുക,
അപരചേതനകളെ
നിന്നിലേക്കാവാഹിച്ചും,
നിന്നിലെ ചേതനകളെ
അപരനിൽ അന്വയിപ്പിച്ചും
അവരുടെ ഇഷ്ടാനിഷ്ടങ്ങളെ
സ്വന്തമാക്കുക.
നീ സ്നേഹിക്കുന്നവർ
നിന്നെ സ്നേഹിക്കേണ്ടവർ
അവരവരുടെ
അഭിരുചികൾക്കനുയോജ്യമായ
വൈവിധ്യപൂർണ്ണമായ
മസാലകൾ ചേർത്ത്
പാകം ചെയ്ത
നിൻറെ മാംസം
മത്സരിച്ചു ഭക്ഷിക്കുമ്പോൾ,
നിൻറെ സ്നേഹത്തെയോർത്തു
നിനക്കു കൃതാർത്ഥനാവാം.

- എസ്. ഏ. അൽഅൻസാരി -


up
1
dowm

രചിച്ചത്:എസ്. ഏ. അൽഅൻസാരി
തീയതി:18-08-2016 05:41:53 PM
Added by :എസ് ഏ അൽഅൻസാരി
വീക്ഷണം:151
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :