എന്റെ വാവച്ചിക്കായ്       
    എന്റെ മാനസം താമര പൊയ്കയിൽ
 പൂത്തു നിന്ന മലരൊളിയേ...
 നിന്റെ സ്നേഹമാണ് 
 ഇന്നെനിക്കെൻ ജീവരെക്ത്ം..
 എന്റെ മാനസം പൂത്തൊരാ 
 താമര പൂവുകൾ തോറും..
 എന്നിലെ സ്വപ്നങ്ങൾ  ചെന്നുമ്മവെച്ചിടും
 നിൻ സീമന്തരേഖയിൽ..
 പുലർകാല കിരണങ്ങൾ തഴുകുമ്പോൾ
 അറിയാതെ വിരിയുന്ന താമര പൂവ് പോലെ
 മന്ദമാരുതൻ വന്ന് പുണരുമ്പോൾ
 അറിയാതെ പുളകം കൊള്ളുന്ന
 താമര പൊയ്ക പോലെ
 നിൻ ചുടു നിശ്വാസം 
 എന്നിൽ പതിക്കുമ്പോൾ
 നീ എന്റെ പ്രാണനായി
 അലിയുന്നത് പോലെ
 നിൻ ഇതളുകളാൽ 
 എന്നെ നീ തഴുകിടുമ്പോൾ
 ഞാൻ അറിഞൊരാ 
 സ്നേഹ സ്പർശം
 എന്റെ താമര പൊയ്കയിൽ വിടർന്നൊരെൻ
 സ്നേഹ പുഷ്പമെ....
 നിൻ മിഴി പൂക്കൾ നിറയുവതെന്തിനിനിയും
 നിൻ നൊമ്പരങ്ങൾ ഞാൻ മാച്ചീലയോ....
      
       
            
      
  Not connected :    |