വിശ്വാസം        
    ഈയുലകത്തിൽ നമ്മെ മുന്നോട്ടു നയിച്ചിടും
 മൂലമാം ഹേതുവിതൊന്നേ അതു വിശ്വാസം
 
 നമ്മൾതൻ ജീവിതം സുരഭിലമാക്കിടും
 നമ്മെ ജീവിപ്പാൻ പ്രേരിപ്പതും വിശ്വാസം
 
 ജീവിതാന്ത്യംവരേയ്ക്കും മാതാപിതാക്കൾ
 നമ്മെ തള്ളിപ്പറയില്ലെന്നൊരാ വിശ്വാസം
 
 നമ്മൾതൻ കൂടപ്പിറപ്പുകൾ എക്കാലവും
 നമ്മുടെ കൂടെ നിൽക്കുമെന്നൊരാ വിശ്വാസം
 
 നല്ല നാളുകളിൽ നമ്മെ സ്നേഹിച്ച മിത്രങ്ങൾ
 മോശം നാളിലും തുണയേകുമെന്ന വിശ്വാസം
 
 പലനാൾ ശ്രമം നടത്തി പരാജിതനായിട്ടും
 ഒരുനാൾ വിജയിക്കുമെന്നൊരാ വിശ്വാസം
 
 തെരുവിൽ ശകടാഭ്യാസിയാകുമ്പൊഴും, ഒരി-
 ക്കലും അപകടം പിണയില്ലെന്ന വിശ്വാസം 
 
 നമ്മൾതൻ മേനിയെ രോഗം കീഴടക്കുമ്പോഴും
 നമ്മളെ മരണം കീഴടക്കില്ലെന്ന വിശ്വാസം
 
 വിശ്വാസങ്ങൾവ്യാമോഹമെന്നറിയുന്ന നാൾ
 അതു നമ്മൾതൻ അന്ത്യവിധി നാളിൽ മാത്രം
      
       
            
      
  Not connected :    |