സംഹാരതാണ്ഡവം            
    കാലം മാറി വേഷഭൂഷാദികൾ മാറി
 ഇനിയും മാറിയില്ല മർത്യൻതൻ യുദ്ധക്കൊതി
 
 സ്വാർത്ഥ താത്പര്യങ്ങൾ ഏറിവരും കാലം
 മനുജരോ യുദ്ധക്കൊതിയിലാണ്ടുപോയ്
 
 യുദ്ധത്തിൻ സംഹാരം ഈ ധരണിയിലെങ്ങും
 അന്ധകാരം വിതയ്ക്കുന്നുവല്ലോ കഷ്ടം
 
 ഹാ....! എന്തൊരാഘാതമീ നിമിഷങ്ങൾ
 മനുഷ്യനെ മൃഗമാക്കുന്ന ഭീകരരംഗങ്ങൾ
 
 അത്യുൽസാഹത്തോടെ പോരടിക്കുന്നിവർ
 കുരുതിയുടെ പടക്കളം തീർക്കുന്നു ധരണിയിൽ
 
 മനുജനൊരരിയാമീ യുദ്ധത്തിൽ ഫലം
 ധരണിയെയൊട്ടാകെ കണ്ണുനീരണിയിക്കും
 
 യുദ്ധമാം വേടൻ വേട്ടയാടിപ്പിടിക്കുന്നതോ
 അമൂല്യമാം മാനവ ജീവിതത്തെയല്ലോ
 
 ഈ കുരുതിതൻ ഫലമനുഭവിക്കുന്നവർ
 വേട്ടയ്ക്കിരയായൊരാ മാൻപേടയെപ്പോലെ
 
 യുദ്ധം വിതയ്ക്കുന്ന ദുരിതങ്ങളൊക്കെയും
 യുദ്ധക്കൊതിയന്മാർ അവഗണിക്കുന്നുവല്ലോ
 
 അവരറിയുന്നില്ല ജനങ്ങളുടെയീ ദീനരോദനം
 ജനങ്ങളെ നിർദയം കൊന്നൊടുക്കുന്നു ഇവർ
 
 പറയൂ മനുഷ്യാ എന്തിനായ് ഈ യുദ്ധം
 നിൻ സ്വാർത്ഥലാഭത്തിനോ ജനനന്മയ്ക്കോ
 
 യുദ്ധങ്ങൾ കൊണ്ടുനീ നേടിയെടുക്കുന്നൊരാ
 സ്വാർത്ഥലാഭങ്ങൾ ക്ഷണികമെന്നോർക്കനീ
 
 ജനനന്മയാണു നിൻ ലക്ഷ്യമെന്നുണ്ടെങ്കിൽ
 ലോകമെമ്പാടും നീ സ്നേഹം വിതച്ചിടൂ
      
       
            
      
  Not connected :    |