സുപ്രഭാതം  - തത്ത്വചിന്തകവിതകള്‍

സുപ്രഭാതം  

തുഷാരബിന്ദുക്കൾ വീണമീട്ടിടും
പൊൻപ്രഭയണിഞ്ഞ പ്രഭാതമേ
സൂര്യൻതൻ കിരണങ്ങൾ തഴുകിടും
സുന്ദര പ്രഭാതമേ നിനക്കു സ്വാഗതം

രാവിൻ ധൂമപാളികൾക്കിടയിൽനി-
ന്നുതിർന്നു വന്നൊരാ നാദം നീയേ
തവ സൗന്ദര്യം എൻ മനതാരിൽ
കുളിർമഴ പെയ്യിക്കും അനുഭൂതിയായ്

സൂര്യരശ്മിയാൽ നീൾമിഴിപ്പീലിയെഴു-
തിയനിൻ അക്ഷികൾ ദർശിച്ചു ഞാൻ
തുഷാരബിന്ദു മലർ ചൂടിയ നിൻ
ചികുരഭരവും എൻ മിഴിക്കു വിരുന്നായ്

മർത്യ മനസ്സുകൾക്കാശംസയേകിടും
പുത്തനുണർവ്വുമായ് നീയെത്തുകയായ്
പൊൻചാർത്തണിഞ്ഞ നീലവാനിൽ
കനകശോഭയുമായ് നീ ആഗതയായ്

അനുരാഗസ്തബ്ധയായ് നീയെന്നും
അർക്കൻതൻ പിന്നിലൂടെ വന്നിടുന്നു
ആ ദൃശ്യം ഞാൻ യഥേഷ്ടം ആസ്വദിപ്പൂ
ഇനി നേർന്നിടാം ഏവർക്കും സുപ്രഭാതം


up
0
dowm

രചിച്ചത്:ശ്രീജിത്ത് എസ് എച്ച്
തീയതി:21-08-2016 08:20:18 PM
Added by :sreeu sh
വീക്ഷണം:1704
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :