വയസ്സെത്ര! - തത്ത്വചിന്തകവിതകള്‍

വയസ്സെത്ര! 

ആഴിക്ക് വയസ്സെത്ര
ഊഴിക്ക് വയസ്സെത്ര
ചുഴിയിൽ പെട്ടുഴലും
അഴലിന്നു വയസ്സെത്ര!

വെളിച്ചത്തിനു വയസ്സെത്ര
തെളിച്ചത്തിനു വയസ്സെത്ര
ചെളി പൂണ്ടു കിടക്കുന്ന
നേരിന്നു വയസ്സെത്ര!

പാളത്തിനു വയസ്സെത്ര
ഓളത്തിനു വയസ്സെത്ര
തോളിലമർന്നുരയുന്ന
നുകത്തിന്നു വയസ്സെത്ര?

തോക്കിന്നു വയസ്സെത്ര
തൂക്കിന്നു വയസ്സെത്ര
നോക്കിനെ വെല്ലുന്ന
മുഷ്ക്കിന്നു വയസ്സെത്ര!


up
0
dowm

രചിച്ചത്:രാജേഷ് നാരായണൻ
തീയതി:22-08-2016 10:58:23 PM
Added by :Rajesh Narayanan
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :