മരണമേ പുൽകൂ എന്നെ നീ
മരണമേ പുൽകൂ എന്നെ നീ
ഒരമ്മ തൻ കുഞ്ഞിനെ മാറോട ണ ക്കും പോൽ
ഓർമയായി ഇന്നു ഞാൻ മാറവേ
കണ്ണീരു പൊഴിക്കല്ലേ എനിക്കായി
ആറടിമണ്ണിൽ എനിക്കായി ഒരു സൗധം
മാടിവിളിക്കയായി....
ഇരുട്ടിന് കൂട്ടിൽ തനിച്ചാണ് ഇനി ഞാൻ
മരണമേ പുൽകൂ നീ.....
സൗഹൃദമേ നിന്നിളം മനം തേങ്ങിയോ
എൻ വേർപാടിനാൽ.....
അറിയാമിന്നു നിൻ സ്റ്റാറ്റസ് എനിക്കായ്
മാറ്റിവെക്കുമെന്ന്......
കാലമേ ഇനി ഞാൻ മയ്യത്താണ്
നിന്നിലേക്കാണ് ഞാൻ ലയിക്കുന്നതും....
ചുമരുകളിലെ ചില്ലു കൂട്ടിൽ എന്നുമീ
ഞാൻ പുഞ്ചിരിക്കും......
പോവുകയായി ഞാൻ എൻ മണ്ണിലേയ്ക്ക്....
യാത്രമൊഴി നേരുവാൻ വരിക നിങ്ങൾ
എന്നരികിലായ് നേർത്ത പുഞ്ചിരിയോടെ....
Not connected : |