വിതുമ്പുന്ന മുത്തശ്ശിക്കഥകൾ  - മലയാളകവിതകള്‍

വിതുമ്പുന്ന മുത്തശ്ശിക്കഥകൾ  

വിതുമ്പുന്ന മുത്തശ്ശിക്കഥകൾ

പഴമയുടെ പൊട്ടിപ്പൊളിഞ്ഞ
വാതിലിൻ മറവിൽനിന്നതാ
എത്തിനോക്കി കണ്ണീരു -
വാർക്കുന്നു കഥകൾ
തൻ മുത്തശ്ശിമാർ .
പഞ്ചതന്ത്രങ്ങളും ഈസോപ്പ്
കഥകളും വാരിപ്പുണർന്ന
പഴയ ബാല്യങ്ങൾ കൊട്ടിയട-
യ്ക്കുവാൻ വെമ്പുന്നു
കാലിക പൈതങ്ങൾ .
മാറുന്ന ലോകമോ
ഇവരെ അറിഞ്ഞതില്ല ,
ഓടുന്ന ജീവിതങ്ങൾ
ഇവരെ കേട്ടതില്ല.
രാമനും കൃഷ്ണനും
ദേവനും ദേവിയും
ഐതിഹ്യമാലയും
ഏറെയിന്നകലെയായ്
കൗതുകവാതിൽ തുറന്നു
കൊടുത്ത കുഞ്ഞു കഥ-
കൾ മൃതപ്രായരാ-
യിന്നു മാറികിടക്കയോ?
രാമനാമങ്ങൾ മുഴങ്ങിയ
സന്ധ്യകൾ നീളെ,നമിക്കുന്നു
ടെലിവിഷൻ മുന്നിൽ .
ഓർമ്മതൻ ചെപ്പു മെല്ലെ
തുറക്കുമ്പോൾ വിതുമ്പി -
കരയുന്നു മുത്തശ്ശിക്കഥകൾ
നീന്തിക്കളിക്കും പിഞ്ചോ-
മനകളും നെഞ്ചിലേറ്റു-
ന്നതോ പ്രേമ-പ്രേത
കഥകൾ മാത്രം
ബെൻ ടെനും ഇ -മാനും
ടോമും ജെറിയും ,കുഞ്ഞു
മനങ്ങളിൽ വേഗത്തിൽ
കുടിയേറിപാർക്കയായ് ,
പിഞ്ചോമനകൾ തൻ'
സ്നേഹസാമീപ്യം കൊതി-
ച്ചിതാ കാത്തിരിക്കുന്നു
മുത്തശ്ശിമാർ ,ഒരു
കഥ കൂടി പറയുവാനായ്.up
0
dowm

രചിച്ചത്:athira
തീയതി:22-08-2016 05:49:50 PM
Added by :amrutham
വീക്ഷണം:121
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me