ഓണം മറയുമ്പോൾ  - തത്ത്വചിന്തകവിതകള്‍

ഓണം മറയുമ്പോൾ  

ഓണം പൊന്നോണം
മലയാള നാടിന്റെ ജീവോന്മാദം
ഓണം തിരുവോണം
മനതാരിൽ പനിതൂകും ഹർഷോത്സവം
മാവേലിത്തമ്പുരാന്റെ ശ്രേഷ്ഠ ഭരണത്തിൻ
നന്മകൾ അലതല്ലും തിരനോട്ടം
അതു നമ്മൾ തൻ പൈതൃകം വിളിച്ചോതും

നന്മകളാൽ സമൃദ്ധമാമൊരാ നാടന്ന്
മാവേലിത്തമ്പുരാൻ പണിതുയർത്തി
എങ്ങും സ്നേഹത്തിൻ കുളിർകാറ്റുവീശുമ്പോൾ
സംതൃപ്തരായ് വസിക്കും മനുജരെങ്ങും
കള്ളവും, ചതിയും, കാപട്യഭരണവും
ഇന്നിതാ ലോകത്തെ തകർത്തിടുന്നു
തെല്ലൊരു സ്വൈര്യത്തിനായ് മാനവ ജന്മങ്ങൾ
ലഹരിയാം തടവറയിൽ ഒളിച്ചിടുന്നു
പഴയൊരാ നാളുകൾ തിരിച്ചുവരാനായി
അറിയാതെ എന്നെന്നും ആശിപ്പൂ ഞാൻ

എല്ലാരും ഒന്നിച്ചിടും കൂട്ടുകുടുംബത്താൽ
അന്നത്തെ ഓണങ്ങൾ സമൃദ്ധമാക്കി
തൂശനിലയും അതിൽ തുമ്പപ്പൂച്ചോറും
മനതാരിൽ നിർവൃതി നിറച്ചിരുന്നു
ഇന്നണുകുടുംബത്തിൻ തിരക്കിലായ് ലോകം
ഓണമെന്നതു വെറും ചടങ്ങു മാത്രം
കടലാസ്സിൻ ഇലയൊന്നിൽ വിളമ്പുമീ സദ്യയും
മലയാള നാടെങ്ങും നിറഞ്ഞിടുന്നു
പഴയൊരാ നാളുകൾ തിരിച്ചുവരാനായി
അറിയാതെ എന്നെന്നും ആശിപ്പൂ ഞാൻ


up
0
dowm

രചിച്ചത്:ശ്രീജിത്ത് എസ് എച്ച്
തീയതി:23-08-2016 09:22:04 AM
Added by :sreeu sh
വീക്ഷണം:117
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :