ആദ്യാക്ഷരം - തത്ത്വചിന്തകവിതകള്‍

ആദ്യാക്ഷരം 

കയ്യില്‍കിട്ടിയ പുത്തന്‍ കുടയുടെ പുതുമണം പോകാതിരിക്കാന്‍
കളികൂട്ടുകാരിയുടെ കയ്യും പിടിച്ചു
നനഞ്ഞോടിയ കാലം ഓര്‍മവരും ഇന്നീ മഴകാണുമ്പോള്‍..,
മഴക്കാലത്ത് ഒരുതരം കാട്ടുവള്ളിയില്‍ പറ്റിച്ചേര്‍ന്നുകിടക്കും
മഴതുള്ളിയെടുത്ത് കണ്ണുനീര്‍ തുള്ളിയെന്നൊരു പേരും പറഞ്ഞു
ചേച്ചി കൊണ്ടുതരും നനവിന്റെ കുളിര്‍മ യാണീ മഴക്ക്....
പിന്നെപ്പൊഴോ ആദ്യാക്ഷരം കുറിച്ച് തുടങ്ങും കൊച്ചനുജത്തിയെ
തണുക്കാതെ കുടക്കീഴില്‍ ചേര്‍ത്ത്പിടിച്ചു നിര്‍ത്തിയ സുഖം തോന്നും..................


up
0
dowm

രചിച്ചത്:ശ്രീജ വിജയന്‍
തീയതി:23-08-2016 10:17:22 AM
Added by :sreeja
വീക്ഷണം:137
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :