സ്നേഹത്തൂവല്‍ - മലയാളകവിതകള്‍

സ്നേഹത്തൂവല്‍ 

ഇലയിലേക്കിറ്റു വീണൊരീറന്‍ തുള്ളിപോലെ
എന്നിലേക്കൊഴുകി വന്നു നീ മെല്ലവേ....
ഇതുവരെ കേള്‍ക്കാത്ത രാഗങ്ങള്‍ ഒക്കെയും
ഈണമായ് നീ മൂളിയോ കാതിലായ്...
അലസമായ് നിന്‍ കൈവിരല്‍
മെല്ലെയെന്‍ നെഞ്ചോടു ചേരവേ
ഉള്ളിലായ് ആരോ പാടും ഗീതമായ്
മൃദുലമാം മധുരമാം പ്രണയസംഗീതമായ്..
കണ്ണിലൂറും നിന്‍ കള്ളനാണം
തുഴഞ്ഞെന്നെ നീക്കി അങ്ങു ദൂരെയായ്..
കാതിലോതും നിന്‍ ആത്മമഞ്ജരി
കാറ്റ് മൂളും മൗനരാഗമായ് കേട്ടുവോ
നിലാവുറങ്ങും നേരമായ് കിനാവ് കാണും നേരമായ്
ഇനി വരുമോ നിലാക്കിളീ നീ
നനയുമീറന്‍ തുള്ളിപോലെന്നില്‍ നീ
ചില്ലുമേഘത്തിന്‍ ജാലമൊന്നൊരുക്കിയോ ആര്‍ദ്രമായ്..
അതിലൂറുന്ന മഞ്ഞുതുള്ളി നീര്‍ക്കണം
നിന്റെ ഓര്‍മതന്‍ ബിംബമായ് തെളിഞ്ഞുവോ
നിലാക്കിളീ പറന്നു വാ നിറങ്ങളായ്‌ നിറഞ്ഞുവാ
എന്നിലേക്കൊന്ന് പെയ്യുമോ നീ തൂവലാല്‍...


up
0
dowm

രചിച്ചത്:ശ്രീജ വിജയന്‍
തീയതി:23-08-2016 10:19:28 AM
Added by :sreeja
വീക്ഷണം:139
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me