നഷ്ടബോധം...       
    
 നഷ്ടബോധം, അത് പലപ്പോഴും വൈകിയാകും
 വൈകി നമ്മെ തേടിയെത്തിയാലും
 വേരോടെ നമ്മെ കാര്‍ന്നുതിന്നും
 ചില നഷ്ടങ്ങള്‍ നല്ലതാണു
 എങ്കിലേ കഴിഞ്ഞ നാളുകളെ
 ഒരിക്കല്‍ കുടി നാം തിരിഞ്ഞുനോക്കു
 എങ്കിലേ അതിനേക്കാള്‍ വിലപെട്ടതിനായി
 വീണ്ടും സ്വപ്നം കാണു
 എങ്കിലേ ജീവിതം പിടിച്ചുനിര്‍ത്താനായി
 വീണ്ടും പരിശ്രമിക്കു
 ഒരിക്കലെങ്കിലും നഷ്ടബോധം കീഴ്പെടുത്താതിരുന്നാല്‍ ജീവിതത്തിനെന്തര്‍ത്ഥമുള്ളത്
 ജീവിതത്തില്‍ നാം എന്താഗ്രഹിച്ചത്.
 വീണ്ടും വീണ്ടും നിവര്‍ന്നുനില്കാന്‍
 എത്താദൂരത്തേക്ക് കൈകള്‍ ഉയര്‍ത്താന്‍
 ഒരു ഊര്ജമാവട്ടെ നിന്‍ നഷ്ടബോധം....
      
       
            
      
  Not connected :    |