ജീവിതം ഒരു കഠിന യാത്ര - തത്ത്വചിന്തകവിതകള്‍

ജീവിതം ഒരു കഠിന യാത്ര 

അനതിവിദൂര വിശാല വഴിയാം
അകലേക്കുള്ളോരതിക വിശാലത
അതിലേക്കുള്ളൊരു യത്നം ജീവിതം
അതിമോഹന മിഹ സത്യം ജീവിതം

കഠിന കഠോര മുഴു നീളന്‍ വഴി
കാലം നമ്മുടെ ജീവിത പാതയില്‍
കാണിക്കുന്നൂ കല്ലോലിനി പോല്‍
കാഴ്ച്ചകള്‍ പക്ഷെ അതിദൂരത്തില്‍

സന്മാര്‍ഗത്തിന്‍ ‍പാതയൊരുക്കാന്‍
സദ്ഗുണ സമ്പത്താര്‍ജിക്കുക നാം
സത്യത്തിന്‍ മുഖമതി കഠിനം ഗുണ
വാന്മാരാകുക ജീവിത വഴിയില്‍

മാനവ ജീവിത സങ്കല്പത്തില്‍
മധുരം നല്‍കുക സ്നേഹത്തില്‍ നാം
മായികമല്ലോ ഇഹ ജീവിതവും
ശാശ്വതമാണഖിലേശന്‍ വഴികള്‍

മുള്ളുകള്‍ നിറയും വഴികള്‍ നീളെ
കുഴികള്‍ നീളെ നിറയും ചുഴിയും
കാണാക്കാഴ്ചകള്‍ കാണും നേരം
കരളിലൊരതിരു കവിഞ്ഞ ദുഃഖം

കാണാച്ചുഴിയില്‍ പെട്ടുഴലുമ്പോള്‍
അനുഭവ, വിവേക മാര്‍ഗത്തില്‍ നാം
കാണുക രക്ഷക്കുള്ളോരതിരുകള്‍
കാണുക ജീവിത ജീവന വഴികള്‍

നെടുനീളന്‍ വഴി കാണുമ്പോള്‍ നാം
നേടുക ധൈരപ്പടവാള്‍ മനസ്സില്‍
ധ്യാനിച്ചീടുക ധൈര്യം നേടാന്‍
കാണും സ്വാസ്ഥ്യം കാഠിന്യത്തില്‍


up
0
dowm

രചിച്ചത്:Boban Joseph
തീയതി:28-09-2011 11:16:49 AM
Added by :Boban Joseph
വീക്ഷണം:484
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :