കാഴ്ച്ച - തത്ത്വചിന്തകവിതകള്‍

കാഴ്ച്ച 

ആരോ കെട്ടി അടച്ചെന്‍റെ
കാഴ്ചകള്‍
ഒരു മതില്‍ക്കെട്ടിന്‍ ഇപ്പുറത്ത്

നന്മയും ത്യാഗവും
വേരോടെ മാന്തിയെന്നുള്ളില്‍
വളര്‍ന്നതോ തിന്മ മാത്രം

അശ്വത്തില്‍ ഏറി
പാഞ്ഞപ്പോഴോക്കെയും
ഞാന്‍ തന്നെ വിശ്വമെന്നാര്‍ത്തലച്ചു

അനര്‍ഹ വിജയത്തിന്‍
ഉന്മാദ ഭേരികള്‍
ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തില്‍ മുഴക്കി

ഉള്ളില്‍ മറന്നു ഞാന്‍
എന്റെ നന്മയ്ക്കായ്
അശ്രുബലി നല്‍കിയ വദനങ്ങള്‍

കാലങ്ങള്‍ എത്രയോ
മിന്നി മാഞ്ഞു
ഇന്നീ ഞാനും ജര പിടിച്ചു



സ്വാര്‍ത്ഥ ചിന്തയ്ക്കു കൂട്ടിരുന്നു ഞാന്‍
കെട്ടിപ്പടുത്തതെല്ലാമിന്നു
മൂഢ സ്വര്‍ഗ്ഗം



ഗര്‍വ്വില്‍ മദിച്ചു ഞാന്‍
വെട്ടിപ്പിടിച്ചിതെല്ലാമിന്നു
ശിഥിലമാം വിജയഹര്‍ഷം



കാലം തകര്‍ത്തെറിഞ്ഞെന്‍റെ മുന്നില്‍
കാഴ്ച മറച്ചൊരാ
വന്മതില്‍ക്കെട്ട്

മിഴിനീട്ടി നോക്കി ഞാന്‍
ആവോളം ദൂരത്തില്‍
മിഴിയില്‍ പതിഞ്ഞെതെന്‍ നഷ്ടസ്വര്‍ഗ്ഗം

അവിടെ നിന്നാരോ പൊട്ടിച്ചിരിച്ചു
പരിഹസിച്ചെന്നെ
"നീ ഇന്ന് ക്രൂരനാം വിഡ്ഢി "എന്ന്

പുതുവലില്‍


up
0
dowm

രചിച്ചത്:
തീയതി:28-09-2011 02:39:46 AM
Added by :പുതുവലില്‍
വീക്ഷണം:457
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :