പ്രതിരോധം  - തത്ത്വചിന്തകവിതകള്‍

പ്രതിരോധം  

ഇരുമ്പു മറകൾ എത്ര തന്നെ തീർത്താലും.......
ഒറ്റക്കാൽ ഗോപുരങ്ങളിൽ കയറി മറഞ്ഞാലും .....
ഒടുവിൽ ഒരു ദിവസം .....
അവർ നിങ്ങളെ തേടിയെത്തും ............
സർവസംഹാരത്തിനായി നീ ഒരുക്കിയ ...
ആയുധ കൂമ്പാരങ്ങളെ വെല്ലുന്ന ഇച്ഛാശക്തിയുമായി
കത്തുന്ന വിരലുകൾ നിന്റെ നേരെ ചൂണ്ടുവാൻ ....
പൊള്ളുന്ന വാക്കുകളാൽ നിന്റെ പൊള്ളത്തരങ്ങൾ
പൊളിച്ചെറിയുവാൻ
ഒടുവിൽ
നിന്നെ അവരോടൊപ്പം എല്ലാം നഷ്ടപെട്ടവനായി
അണിചേർക്കുവാൻ
അവർ വരും .........


up
0
dowm

രചിച്ചത്:
തീയതി:25-08-2016 02:37:42 AM
Added by :Prasoon
വീക്ഷണം:168
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :