കിനാവിലെ  പക്ഷി  - മലയാളകവിതകള്‍

കിനാവിലെ പക്ഷി  

മോഹങ്ങൾതൻ മരുപ്പച്ചയിൽ
നിന്നുയിർകൊണ്ട പക്ഷീ...
വർണ്ണച്ചിറകുള്ള പക്ഷീ,
കിനാവിന്റെ വർണ്ണ മേഘ-
ങ്ങൾക്ക് മീതേ പറന്നുയർന്നാ-
ദിത്യ കിരണങ്ങളേറ്റു തളർന്ന
മോഹച്ചിറകാർന്ന പക്ഷീ...

നിനക്കായി എങ്ങോ തൊടുത്ത
കൂരമ്പുകളേറ്റു ഹൃദയം
ചിതറുന്നതിന് മുമ്പേ, പ്രിയപ്പെട്ട
പക്ഷീ പറക്കുക, കിനാവിന്റെ
വർണ്ണ മേഘങ്ങൾക്ക് മീതേ
നിലാവിന്റെ ധവള രാശികൾ
താണ്ടി നക്ഷത്ര സീമകൾക്കപ്പുറം

വർണ്ണച്ചിറകാർന്ന പക്ഷീ
തമോഗർത്ത സീമകൾ, നിനക്കായി
വലവിരിക്കും മുമ്പ്, പറക്കുക
കിനാവിന്റെ നക്ഷത്ര സീമകൾ
താണ്ടി പറക്കുക,മോഹങ്ങൾതൻ
രാസലീലകൾ കണ്ടു നീ പറന്നേതോ
തമോഗർത്ത സീമകൾ കടക്കുക


up
0
dowm

രചിച്ചത്:ഹാരിസ് ചെറുകുന്ന്
തീയതി:24-08-2016 11:43:28 PM
Added by :HARIS
വീക്ഷണം:165
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :