വേഷങ്ങൾ  - തത്ത്വചിന്തകവിതകള്‍

വേഷങ്ങൾ  

ചുളിവ് വീഴാത്ത വെള്ള ഖദ റിന്
അഴിമതിയുടെ കറുപ്പു നിറം
ഭൂമിയിലെ മാലാഖാമാർക്ക്
മരണ ഗന്ധം.....

കാക്കിക്കുള്ളിലും കാപട്യത്തിന്
ഇരുണ്ട നിറം......
അച്ഛൻ വാത്സല്യത്തിലിന്ന്
കാമകണ്ണുകൾ.....

യൗവ്വനത്തിനിന്ന് ഫ്രീക്കൻ
പേക്കോലം....
വാർധക്യത്തിനു ഒരു
ബ്ലാക്ക് ആൻഡ് വൈറ്റ് പരിവേഷം

ജീവിതമാവുന്ന നാടകത്തിൽ
മനുഷ്യൻ ആടിത്തിമിർക്കുന്നു
നിരവധി വേഷങ്ങളാൽ......

ഏതിനു സമ്മാനം കൊടുപുവെന്ന-
റിയാതെ മരണം വട്ടമിട്ടു പറക്കുന്നു.


up
0
dowm

രചിച്ചത്:Rabiabchu
തീയതി:24-08-2016 01:33:42 PM
Added by :RabiBachu
വീക്ഷണം:184
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :