സ്നേഹതാളം - മലയാളകവിതകള്‍

സ്നേഹതാളം 

സ്നേഹതാളം

കരിപുരണ്ട അടുക്കളച്ചുവരു-
കൾക്കുള്ളിൽ മുഷിഞ്ഞ
വസ്ത്രവും കടലോളം സ്നേഹ-
വുമായൊരു മങ്ങിയ രൂപം .

എന്നുടെ വിശന്ന വയ-
റിലേക്കൊരു പിടി ചോറുമൊരു-
പിടി സ്നേഹവും ചേർത്തുരു-
ളയാക്കിത്തന്ന കൈകൾ ,

നിദ്ര എന്നെ പുൽകാത്ത
നാൾകളിലെന്നെ മാറോ -
ടണച്ചു നെറ്റിമേലുമ്മ നൽകി -
പകർന്നൂ ഒരായിരം കഥകൾ ,

എൻ കാലൊന്നിടറിയ
നാളുകളിൽ പതറാതെ
മുറുകെ പിടിച്ചൊരാ
ചുളിഞ്ഞ കൈകൾ,

പങ്കുവെക്കലിൻ സ്നേഹ-
ത്തിനാദ്യ പാഠം പകർന്നു
തന്നു നീ ആദ്യ-
മായീ ഉള്ളിൽ ,


വാശിതൻ തൻ ചെപ്പു തുറക്കു -
മെൻ മുന്നിൽ ക്ഷമ
തൻപാഠം പകർന്നു
തന്നതും നീയേ,

ഈ തീരഭൂവിലെന്നെ
ഒറ്റക്കുനിർത്തി
എങ്ങു പോയ് മറഞ്ഞു-
വെൻ വിളി കേൾക്കാതെ ,

എൻ ഹൃദയം ഞാൻ
നൽകി മറ്റൊരുവൾ -
ക്കെങ്കിലും തെളിഞ്ഞുകാണു-
ന്നില്ല അവളിൽ നിൻ രൂപം,

പകരം വെയ്ക്കുവാ
നൊരു രൂപമില്ലെൻ
മുന്നിൽ കൈകൂപ്പു-
വാനാരുമില്ല

എനിക്കേകിയ സ്നേഹ-
ത്തിൻ പകരമായ്
ഒന്നുമില്ലൊന്നുമി-
ല്ലെൻ കൈകളിൽ ,

എങ്കിലും ഞാൻ
തിരികെ വിളിക്കുന്നു-
വെൻ വിളി നീ
കേൾക്കില്ലെന്നറിവിലും


നീ മാഞ്ഞുപോയ-
തൊരു മായാലോകത്തി-
ലെങ്കിലും നീ നിൻ
ഹൃദയമിവിടെ മറന്നുവെച്ചുവോ?

ഇനിയുമെനിക് നുകരണ
മാവോളം സ്നേഹമതിൻ
കൂടെ ഒരമ്മ തൻ
അതിരറ്റ വാത്സല്യം


നീ തിരികെ വരുവാ-
തിൽ വേദനിപ്പിക്കി-
ല്ലൊരുനാളും പകരാ ,മെന്നോ
ഞാൻ പകരാൻ മറന്ന സ്നേഹം

വീണ്ടും ഞാൻ തിരികെ
വിളിപ്പൂ നിന്നെ,ഇന്നും
എൻ ചുമലിൽ സ്നേഹതാളം
പിടിക്കാൻ നീ മാത്രമീ -
യുലകിലെന്നെന്റെ
തിരിച്ചറിവിൽ.
up
0
dowm

രചിച്ചത്:athira
തീയതി:25-08-2016 05:39:50 PM
Added by :amrutham
വീക്ഷണം:221
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me