നടപ്പ് - തത്ത്വചിന്തകവിതകള്‍

നടപ്പ് 

നടക്കുവാന്‍ ഏറെയുണ്ട്
നടന്നുതീര്‍ന്നവയേക്കാള്‍ അധികമുണ്ട്
നടന്നിട്ടും നടന്നിട്ടും തീരാത്ത കാതങ്ങള്‍
നടക്കുവാനുള്ള ദിശയറിയില്ല ഇപ്പോള്‍

നടന്നെത്തിയ വഴികള്‍ പിരിയുന്നിരുവശം
കാല്പാടുകള്‍ മാഞ്ഞവയില്‍ നടന്നു നീങ്ങീ
നടപ്പ് എങ്ങുമെത്തുന്നില്ല എവിടെയെത്തുന്നില്ല
കണ്ടുമറന്നവയൊക്കെ അടുക്കുന്നവോ കാണാത്തവരൊക്കെ
എവിടെയാണിപ്പോള്‍ നടന്നു തുടങ്ങിയതും
നടന്നു തീരേണ്ടതും ഒരിടമാകും

നടന്നുതുടങ്ങിയ വഴികയെക്കാള്‍ ദുര്‍ഘടമാ വഴികള്‍
വഴി അവസാനിക്കാതത്തു പോലെ
പലവര്‍ഷം
കടന്നുപോയവര്‍ അവിടെയുണ്ടു
കാല്പാടുകള്‍ മാഞ്ഞിരിക്കുന്നു

വഴി അവസാനിച്ചിരിക്കുന്നു
കൈയ്യിലെ അരിവാളെടുത്തു നീട്ടി
പുതിയ വഴി ഒരുക്കിയെടുത്തു
വഴികള്‍ അവസാനിക്കുന്നില്ലയിവിടെ
പുതു വഴികള്‍ വെട്ടിതെളിക്കാനുണ്ടിവിടെ


up
0
dowm

രചിച്ചത്: കൽക്കി
തീയതി:27-08-2016 08:14:01 AM
Added by :Sree Sankar
വീക്ഷണം:116
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :