സാമ്പത്തിക മാന്ദ്യം - തത്ത്വചിന്തകവിതകള്‍

സാമ്പത്തിക മാന്ദ്യം 

സാമ്പത്തിക മാന്ദ്യം
.....................................
"അവൻ വരുകയാണ് അകലെ നിന്നും .
അവന്റെ കരങ്ങൾ പതിയെ ഈ മണലാരണ്യത്തെ പിടിച്ചു മുറുക്കി ,
കഴുകന്റെ കണ്ണുകൾ ചുവന്നു .അവ കൂട്ടം കൂട്ടമായി ആകാശത്തിൽ വട്ടമിട്ടു പറന്നു .സൂര്യൻ കാര്മേഘങ്ങൾക്കിടയിൽ ഓടി ഒളിച്ചു .
വീശിയടിക്കുന്ന കാറ്റിന് പോലും ഒരു രൂക്ഷഗന്ധം .
ചോര നുണയുന്ന നാവു കൊണ്ട് ഓരിയിട്ടു .ചെന്നായ്ക്കൾ .
എങ്ങും മൂകത .പൊന്നും,മുത്തും
നേടാനായി കടൽകടന്ന് വന്നവർ .കണ്ണുനീർ വാർക്കുന്നു .
എല്ലാം നേടിയവർ
നേടിയത് കൺമുന്നിലൂടെ ഒഴുകിപോകുന്നത് കണ്ട് അലമുറയിടുന്നു .
ഒരിക്കൽ വീശിയടിച്ച ദുരന്തത്തിൽ നിന്നും കര കയറിയ സ്വപ്നനഗരങ്ങൾ
വീണ്ടും തകർന്നടിയുന്നു.
പൊന്നും ,പണവും വാരിയെടുക്കാൻ കടൽ കടന്നു വന്നവർ ഒരു നേരത്തെ അന്നത്തിന് ഇരക്കുന്നു .കടം വേടിച്ചു നാട്ടിൽ പണിത സ്വപ്നമാളികകൾ
പലിശകാരന്റെ കൈകളിൽ ഭന്ദ്രമായി ചെല്ലുന്ന .കാഴ്ച്ച കണ്ട് പൊട്ടിക്കരയുന്നു.
ഒരിക്കൽ തകർന്ന ജീവിതങ്ങൾ.വീണ്ടും കര കയറിയപ്പോൾ .അവൻ വരുന്നു സംഹാരാതാണ്ഡവമാടുവാൻ ...

#സന്തോഷ് ആർ പിള്ള *


up
0
dowm

രചിച്ചത്:
തീയതി:27-08-2016 11:41:37 AM
Added by :സന്തോഷ് ആർ പിള്ള
വീക്ഷണം:93
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :