നഗരം - തത്ത്വചിന്തകവിതകള്‍

നഗരം 

നഗരം
---------------------------------
ഒറ്റപ്പെട്ട തുരുത്തു പോലെ ജീവിതങ്ങൾ .
വസന്തത്തിലും ഇലകൊഴിഞ്ഞു നിന്നാടുന്നവൃക്ഷങ്ങളെ പോലെ.
ചില മനു ഷ്യ കോലങ്ങൾ.

പെൺഇരയെ ചൂണ്ടയിൽ കോർത്ത് .മനുഷ്യ മൃഗങ്ങൾക്ക്.എറിഞ്ഞു
കൊടുത്തു.
പച്ച നോട്ടിന്റെ ഗന്ധം നുകർന്ന് ആടി,
മദ്യശാലയിൽ അഭയം തേടുന്ന, നരജന്മങ്ങൾ .

പിഞ്ചുകുഞ്ഞിന്റെ നെഞ്ചിൽ നോക്കി,
പ്രായത്തിന്റെ അളവുകോൽ എടുക്കുന്ന നരാധമൻമാർ.

ഇരുട്ടിന്റെ മറവിൽ നഗ്നമാം മേനിയിൽ തീ കൊണ്ട് കുത്തി നോവിക്കുന്ന പകൽ മാന്യന്മാർ.

മധുശാലയിൽ മാതോമത്തരായി, അന്യന്റെ മാറിൽ തലചായ്ച്ചുറങ്ങും
പണക്കൊഴുപ്പിന്റെ നേര്കാഴ്ച്ചയായ തരുണീമണികൾ .

ഒരു നേരത്തെ വിശപ്പടക്കാൻ വഴിയോര വാണിഭം നടത്തുന്നവന്റെ
നേരെ വിരൽ ചൂണ്ടി
വില പേശി,വിജയിച്ചു നടന്നു നീങ്ങുന്ന ഉന്നതകുലജാതികൾ .

നഗരത്തിൻ കാപട്യം .അറിയാതെ വന്നുപെടുന്ന ആൺ ,പെൺ കോലങ്ങൾ .

കണ്ടു ,മടുത്തു .ഈ കാഴ്ചകൾ .
തൻ നാടിന്റെ നന്മയിലേക്കു മടങ്ങുവാൻ .പറ്റാത്തവണ്ണം കുരുങ്ങി
പോയ് ഇവിടെ കുറെ ജീവിതങ്ങൾ ...

സന്തോഷ് ആർ പിള്ള


up
0
dowm

രചിച്ചത്:
തീയതി:27-08-2016 11:42:07 AM
Added by :സന്തോഷ് ആർ പിള്ള
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me