പ്രിയന് വേണ്ടി
പാടത്തിനക്കരെ ചെറു മൺകുടിലിൽ റാന്തലിൻ വെട്ടത്തിൽ പ്രിയനേ കാത്തിരിക്കും അരുമപെണ്‍കിളി , .നിന്റെ കവിളിലേ കള്ളനാണം കണ്ട് താരകള്‍ കളിയാക്കി കണ്ണുചിമ്മുന്നു . .കാൽവിരലിനാല്‍ നീ കളംവരക്കുമ്പോള്‍ പാദസ്വരം പൊട്ടിച്ചിരിക്കുന്നു..ആകാശ മേടയില്‍ കാതോര്‍ത്തു തിങ്കളും മയങ്ങാതെ മടിച്ചു നില്‍ക്കുന്നു .പ്രീയനെത്തും നേരും നീ ചൊല്ലും രഹസ്യം കേള്‍ക്കാന്‍ ...... പറയരുത് നീ കള്ളാ കാറ്റിനോട് ഉള്ളില്‍ തുടിക്കും കുരുന്നു ജീവന്റെ കിലുക്കങ്ങള്‍ ...പ്രീയനവനെത്തും നേരും അവന്റെ കാതിലോതാന്‍ .ഒരു മധുരചുംബനം ഏറ്റുവാങ്ങാന്‍ ക്ഷമയറ്റുവോ?, നാണം ചിരിനിറയ്ക്കുന്നുവോ ? ഒരു താരാട്ടിനീണം മനസ്സില്‍ നിറഞ്ഞുവോ .............
****സന്തോഷ് ആർ പിള്ള***
Not connected : |