അമ്മ മനസ്സ് - മലയാളകവിതകള്‍

അമ്മ മനസ്സ് 

പുലർകാലെയെന്നും ശപിക്കുന്നു നിന്നെ ഞാൻ
ആറ്റുനോറ്റുണ്ടായെന്നുണ്ണിയെ തന്നിടൂ!തട്ടിയെടുത്തു നീ നിർദ്ദയനായെന്റെ
അരുമക്കിടാവിനെയെന്നിനി കാണും ഞാൻ!

പൂജിച്ചു നിന്നെ ഞാൻ വര്ഷങ്ങളോളമേ!
.ഒടുവിലായ്‌ തന്നൊരു സ്വർണ്ണത്തിടമ്പിനെ!
കൊഞ്ചിച്ചും ലാളിച്ചും കൊതിതീർന്നതില്ലല്ലോ
തട്ടിയെടുത്തുനീ സ്വന്തമാക്കി

കുഞ്ഞിനെ നഷ്ടമായമ്മതൻ നൊമ്പരം മണ്ണോടു ചേർന്നാലും മറക്കുകയില്ല!ഓർക്കുക ദൈവമേയിന്നെന്റെ മാനസം
ഇരുളൊന്നു മാറുന്ന നാളെന്നു കാണ്മൂ!

*******സന്തോഷ് ആർ പിള്ള*******


up
0
dowm

രചിച്ചത്:
തീയതി:27-08-2016 11:44:40 AM
Added by :സന്തോഷ് ആർ പിള്ള
വീക്ഷണം:222
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :