കണ്ണീർ വഞ്ചി - പ്രണയകവിതകള്‍

കണ്ണീർ വഞ്ചി 

കണ്ണീർകൊണ്ടൊരു കടലു ഞാൻ തീർത്തു.
ജീവിതം കൊണ്ടൊരു കടലാസ്സു വഞ്ചിയും
മോഹങ്ങൾ കൊണ്ടൊരു പങ്കായം തീർത്തിട്ട്‌
പ്രണയതീരം തേടി
യാത്ര തുടങ്ങുന്നു
നീലമേഘങ്ങളേ നിങ്ങൾ തുണയാകുമോ?
നക്ഷത്രങ്ങളേ വഴിയൊന്നു കാട്ടുമോ?
പ്രണയതീരമാകെ ഇരുൾമൂടിയെന്നാലും
മിന്നാമിനുങ്ങുപോൽ എത്തിടുമല്ലൊ ഞാൻ
ചെമ്പകപൂമരച്ചോട്ടിലായ്‌ കണ്ടു ഞാൻ
എൻ പ്രാണസഖിതന്നാത്മാവിൻ സുഗന്ധം

.........സന്തോഷ് ആർ പിള്ള...........


up
0
dowm

രചിച്ചത്:
തീയതി:27-08-2016 11:45:21 AM
Added by :സന്തോഷ് ആർ പിള്ള
വീക്ഷണം:334
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :