യക്ഷി - പ്രണയകവിതകള്‍

യക്ഷി 

ഒരു മഴതുള്ളിപോൽ അവൾ എന്നിലേക്ക്‌ ഒഴുകിയെത്തി വീശിയടിച്ച മിന്നൽപ്പിണർ അവളുടെ മുടിതുമ്പിലെ ജലകണത്തെ വൈഡുര്യമാക്കി....
അവളുടെ വശ്യമായ പുഞ്ചിരിയിൽ ഞാൻ
എന്നെതന്നെ മറന്നു
ഒരു മുന്തിരിവള്ളിപോൽ അവൾ എന്നിൽ പടര്ന്നു കയറി
സ്വർഗങ്ങൾ കീഴടക്കി പരസ്പരം പോരാടി ഒരു ഉന്മാദയാത്ര
സുഖമുള്ള ഒരു നോവ്
ഒടുവിൽ ഒരിക്കലും ഉണരാത്ത ഒരു ഉറക്കത്തിലേക്കു എന്നെ പറഞ്ഞു വിട്ടിട്ടു അവൾ മടങ്ങുപോ എന്നിൽ അവശേഷിച്ചത് ചോരയുണങ്ങാത്ത .പിൻകഴുത്തിലെ രണ്ട് പാടുകൾ മാത്രം
Santhosh R Pillai


up
1
dowm

രചിച്ചത്:
തീയതി:27-08-2016 11:47:20 AM
Added by :സന്തോഷ് ആർ പിള്ള
വീക്ഷണം:518
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :