മരണം
അവളോട് വഴക്കു ഉണ്ടാക്കാനായിരുന്നു എനിക്ക് എന്നും ഇഷ്ട്ടം .
വഴക്കു കൂടുമ്പോ മുഖം ചുവന്നു തുടുക്കും .
ചുണ്ടുകൾ എന്തെക്കെയോ പറയാൻ പറയാൻ വെമ്പും. കണ്ണുകൾ ചുവന്നു തുടുത്തു കരിമഷി കലങ്ങി.
വിതുമ്പാൻ തുടങ്ങാപ്പോഴേക്കും നെഞ്ചോടു ചേർത്ത് ,നെറ്റിയിൽ ഒരു ചുംബനം കൊടുക്കുമ്പോ.
എന്റെ നെഞ്ചിൽ കൈകൾ കൊണ്ട് പയ്യെ തലോടി കള്ളകരച്ചിൽ കരയും ഇന്ന് അവൾ പിണങ്ങിയിരിക്കുന്നു. എനിക്ക് ആശ്വസിപ്പിക്കാൻ കഴിയുന്നില്ല എന്റെ കൈകൾ മരവിച്ചിരിക്കുന്നു .
കണ്ണുകൾ അടഞ്ഞിരിക്കുന്നു. എങ്കിലും എല്ലാം അറിയാം.
അവളുടെ അലമുറ .
അമ്മയുടെ പൊട്ടിക്കരച്ചിൽ. എണീക്കാൻ പറ്റുന്നില്ല കാലുകൾ ആരോ കൂട്ടി കെട്ടിയിരിക്കുന്നു. എല്ലാവരും ഉണ്ടല്ലോ എൻ അരികിൽ.
ഞാൻ നട്ട് വളർത്തിയ തേൻമാവ് മുറിക്കുന്നു .
എന്റെ വായിൽ എള്ളും പൂവും വെള്ളവും തരുന്നു
"ഇവർ എന്തിനു ഇതു ചെയ്യുന്നു"
എന്നെ ചിതയിലേക്ക് എടുക്കുന്നു .
ചിത കൊളുത്തും മുൻപ് എനിക്ക് അവളുടെ കണ്ണുനീർ തുടക്കാൻ പറ്റുമോ.
അവർ ചിത കൊളുത്തി .എനിക്ക് വേദനിക്കുന്നില്ല എന്റെ മാംസം കത്തി അമരുന്നു.
എല്ലുകൾ പൊട്ടി ചിതറുന്നു .
ഒരു പുക ചുരുളായി ഞാൻ വായുവിൽ അലിഞ്ഞു ചേർന്നു .എന്റെ പ്രിയതമയുടെ കണ്ണുനീർ തുടക്കാനാവാതെ ..
# സന്തോഷ് ആർ പിള്ള
Not connected : |