കേരളത്തിന്റെ തല  - തത്ത്വചിന്തകവിതകള്‍

കേരളത്തിന്റെ തല  

അനന്തശായിയാമീ പത്മനാഭസ്വാമിതൻ
ആവാസ കേന്ദ്രമാം ഇത് അനന്തപുരം
നിർവൃതിയുടെ പട്ടണമിത് അനന്തപുരം
കേരളത്തിൻ തലയാമീ എന്നുടെ നാട്

കിരീടവും ചെങ്കോലുമായ് പൊന്നുതമ്പുരാൻ
വാണരുളിയ സുന്ദര, സുരഭിലമാം നാട്
സ്യാനന്ദൂരപുരമെന്നു പണ്ടൊരിക്കലെങ്ങോ
ആനന്ദത്തോടെ വാഴ്ത്തിയിരുന്നയീ നാട്

നെയ്യാറും, കരമനയും, വാമനപുരവും
നദികളേറെ സമൃദ്ധമായ് ഒഴുകുന്ന നാട്
അഞ്ചുതെങ്ങും, വേളിയും ,വെള്ളായണിയും
കായലുകൾ കണിയൊരുക്കും സുന്ദരനാട്

ഏതു തീവ്ര വ്യാധിയെയും അകറ്റിടുന്നൊരാ
ഔഷധങ്ങൾ നിറഞ്ഞിടുമീ അഗസ്ത്യമലയും
പാൽനുര പോൽ ചിതറിടുമീ ജലപാതങ്ങൾ
ഒട്ടനവധി കാഴ്ചയേകും മനോഹര നാട്

സ്ത്രീകൾതൻ ശബരിമലയാം ആറ്റുകാലും,
പഴവങ്ങാടി വാണരുളും ശ്രീഗണേശനും,
വെട്ടുകാടു പളളിയും പിന്നെ ബീമാപള്ളിയും
നാനാജാതി മതസ്ഥർക്കും അഭയകേന്ദ്രം

ഭരണസിരാകേന്ദ്രവും,നിയമസൃഷ്ടികേന്ദ്രവും
കേരളത്തിൽ തലയാമീ നാടിനഭിമാനം
തോളിലിരുന്നു ചെവികടിക്കും ഭരണകൂടവും,
നിയമങ്ങൾ ത്രാസിലാടുമിത് നാടിനപമാനം

'ചെല്ലക്കിളീ' എന്നോതി കളിയാക്കിടേണ്ടാ
സ്നേഹിച്ചാൽ കരളുതരും ശാന്തമാം നാട്
'ചെവള നെരിയും' എന്നോതി പരിഹസിക്കണ്ടാ
ദ്രോഹിച്ചാൽ കരളു പറിക്കും ഭീകരമാം നാട്

അനന്തശായിയാമീ പത്മനാഭ സ്വാമിതൻ
ആവാസകേന്ദ്രമാം ഇത് അനന്തപുരം
നിർവൃതിയുടെ പട്ടണമിത് അനന്തപുരം
കേരളത്തിൻ തലയാമി എന്നുടെ നാട്


up
0
dowm

രചിച്ചത്:ശ്രീജിത്ത് എസ് എച്ച്
തീയതി:03-09-2016 09:34:28 AM
Added by :sreeu sh
വീക്ഷണം:154
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :