മാമയിൽ...
മാമയിൽപ്പീലികൾ
വാലിട്ടെഴുതുന്നു നിറമുള്ള
സ്വപ്നങ്ങൾ...
നിൻമിഴിപ്പീലികൾ
നീട്ടിയെഴുതുന്നു എന്നിലും
മോഹങ്ങൾ...
ആലിലച്ചില്ലകൾ
മന്ത്രിച്ചു നിൽക്കുന്നു
നിൻനാമമന്ത്രങ്ങൾ...
നെയ്ത്തിരി നാളങ്ങൾ
നാണിച്ചു നിൽക്കുന്നു
നിറദീപ നയനങ്ങൾ...
നാട്യച്ചിലങ്കകൾ
ധ്യാനിച്ചു നിൽക്കുന്നു
നിൻധ്രുതതാളങ്ങൾ...
പാടാത്ത പല്ലവി
കേൾക്കാൻ കൊതിക്കുന്നു
നിൻരാഗഭാവങ്ങൾ...
മന്ദാരപ്പൂവുകൾ
ആലസ്യമോതുന്നു
നിൻവിരൽ സ്പർശങ്ങൾ...
കണ്ടിട്ടും കേട്ടിട്ടും
അറിയാത്തതെന്തേ ഞാൻ
അണിയത്തിരിയ്ക്കുമെൻ
ആത്മാവിന്നഴകിനെ...
Not connected : |