മമ ജീവനം
ഗ്രീഷ്മത്തിൻ കൊടുംതാപം പേറുന്നു
മനസ്സിൽ ഞാൻ
നീറുന്ന മനസ്സിന്നും ആരാരും കാണിലല്ലോ
ആകാശം സ്വാതന്ത്രമെന്നരാരോ പറഞ്ഞിനാൽ ആകാശം തേടിപോയി.
അന്ധനു വെളിച്ചം പോൽ
അന്തമില്ലാത്ത വാനം എനിക്ക് ബന്ധനമായി എങ്കിലും പറന്നു ഞാൻ മുകിലിന് മറവിൽ മിഴിനീർ വാർത്തു മെല്ലെ
ദൂരേക്ക് അകന്നുപോയ്
എങ്കിലും തേടിയെത്തി മുർച്ഛിച്ച ദുഃഖ ശരം സ്വപ്‌നങ്ങൾ പേറും ചിറക്കുമുറിച്ചുമാറ്റി
ചിത്തം എൻ ഉള്ളിൽ നീറും ഇത്തിരി പ്രതീക്ഷതന് തിരി മെല്ലെ അണയാൻ കാത്തു നില്പു
ഇത്തിരി നേരം കൂടി ജീവികാൻ കൊതിയോടെ വിടരും സ്മിതങ്ങളാൽ നേരിട്ടു നൊമ്പരത്തെ
വരിയിൽ നിപതമാം വേദന സങ്കൽപ്പങ്ങൾ അതിലുമേറെ ജീവനം അത് ഞാൻ അറിഞ്ഞില്ല
ദാഹിച്ചു വലഞ്ഞു ഞാൻ ദഹിക്കാൻ തുടങ്ങവെ ദാഹ നിർ പേരിവന്ന മുക്കിലെ നീയും മാഞ്ഞു
നൊമ്പരം ഒലിക്കുന്ന വിയർപ്പിന്റെ ഉപ്പുപോലെ
കണക്കിൽ ഏറിയാൽ കണ്ണുനീർ പകർന്നിടും
Not connected : |