അവൾക്ക്..
അവൾക്ക് കാട്ടരുവിയുടെ സൗന്ദര്യമായിരുന്നു..
അവളുടെ പാദസരത്തിൻറ്റെ കിലുക്കവും ചെറുചിരിയും കാട്ടരുവിയുടെ ഒഴുക്കിൻറ്റെ ശോഭയെ കുറച്ചു...
കാച്ചിയ എണ്ണയിട്ട് തേച്ച് കുളിച്ച് ഈറനായി മുട്ടോളം കാർകൂന്തലുമായി നിൽക്കുന്ന നിന്നിൽ തട്ടി തിളങ്ങുന്ന സൂര്യ പ്രഭകൾ മഴവില്ല് വിരിയിച്ചു..
കാട്ടരുവിയുടെ ഇക്കരെ പാവാടയും ദാവണിയും അണിഞ്ഞ് നിന്ന നിന്നിലേയും അക്കരെ വെള്ളത്തിൽ മുങ്ങിനിന്ന നിൻറ്റെ പ്രതിഫലനത്തിലേയും പാവാട ഞൊറികളിൽ തട്ടിയ സൂര്യ രശ്മികൾ അക്കരെയിക്കരെ ഇടതൂർന്ന് നില്ക്കുന്ന ഹരിതാഭ തീർത്തു..
ഈ സന്ധ്യക്ക് നീ എൻറ്റെ നെഞ്ചോട് പറ്റി കിടക്കുമ്പോൾ അരുവി കടലിലോട്ട് ഒഴുകിചേരുന്ന പ്രതീതി ജനിക്കുന്നു.. ചേഅസ്തമയ സൂര്യൻ കടലിലേക്ക് ഊഴിയിട്ടിറങ്ങുമ്പോളുള്ള സിന്ദൂരശോഭയാണ് നിൻറ്റെ പ്രേമത്തിന്..
ഞാൻ നിന്നെ പുണരുമ്പോൾ ചുവന്ന് തുടുക്കുന്ന നിൻ മുഖവും നെറ്റിയിലെ വിയർപ്പു മണികളും കുളിമുറി ചുവരിലൊട്ടിച്ച നിൻറ്റെ ചുവന്ന പൊട്ടിനെ ഓർമ്മിപ്പിക്കുന്നു..
നിശ്വാസങ്ങൾ ഏറുമ്പോൾ നിന്നിൽ നിന്നും ഒഴുകി ഇറങ്ങുന്ന വിയർപ്പ് മണികൾ എന്നിലേക്ക് അലിഞ്ഞു ചേരുന്നു..
സൂര്യൻ കടലിലേക്ക് ചേരുന്നത് പോലെ..
അരുവി കടലിലോട്ട് അലിയുന്നത് പോലെ..
നാം ഒന്നാവുന്നു.
Not connected : |