ഹരേ കൃഷ്ണ - ഇതരഎഴുത്തുകള്‍

ഹരേ കൃഷ്ണ 

"ഹരേകൃഷ്ണ'
---------------------------------------
"കണ്ണന്‍റെ വേണുഗാനം ........വൃന്ദാവനംആകെ ആനന്ദനിര്‍വൃതിയില്‍ ആറാടി.പൈക്കളും ഗോപികമാരുംഇമവെട്ടാതെ കണ്ണനെ നോക്കിവേണുഗാനത്തില്‍അലിഞ്ഞുനിന്നു. പ്രകൃതി പോലുംകണ്ണന്‍റെ വേണുഗാനത്തില്‍ സ്വയംമറന്നുനിന്നു. കണ്ണന്റെ വേണുഗാനംനിലച്ചു എല്ലാവരും മായവലയത്തില്‍നിന്നുംപുറത്തുവന്നവരെപോലെ അവരവരുടെ ഭവനങ്ങളിലേക്ക് മടങ്ങി . പ്രകൃതി തന്‍റെ രഥത്തില്‍ ഏറി പ്രയാണംതുടര്‍ന്നു. കണ്ണനോട്ചേര്‍ന്ന്നിന്ന്‍ അനുരാഗവിവശയായി രാധകൊഞ്ചി" കണ്ണാ..........ഇലകളില്‍പ്രണയംഎന്ന് അരുമയായ് മൊഴിയുന്ന മഴയുടെനീരാളസ്വപ്നം പോലെ......പാട്ടിലെതേനുംപൂവിതള്‍ ദാഹവും താരാട്ടില്‍നിറയുന്ന പൊരുളുംപോലെ.......കനവിലുംനിനവിലുംനെഞ്ചോടു ചേരുന്ന നിന്‍റെയീ പുല്ലാംകുഴല്‍ നാദംമതി പ്രപഞ്ചഅവസാനംവരെഈരാധക്ക്..." . അരുമയോടെതന്‍റെ പ്രിയതോഴിയെചേര്‍ത്ത്നിര്‍ത്തികണ്ണന്‍
അപ്പോഴാണ്‌കുറച്ചുഗോപകുമാരന്മാര്‍ അങ്ങോട്ട്‌വന്നത് കണ്ണനെസമീപിച്ച് അവര്‍പറഞ്ഞു " കണ്ണാ..നിന്‍റെ ഹൃദ്യമായ വേണുഗാനത്തില്‍ഈ പ്രപഞ്ചമാകെനിറഞ്ഞുനില്‍ക്കുന്നുസര്‍വചാരാചരങ്ങളും അതില്‍അലിഞ്ഞ് ആനന്ദത്തില്‍ആറാടിനില്‍ക്കുന്നു ആത്മനിര്‍വൃതി അടയുന്നു. എങ്കിലുംകണ്ണാ അങ്ങയുടെവേണുനാദംകേള്‍ക്കുമ്പോള്‍ ഞങ്ങളുടെപ്രണയിനികള്‍ ഞങ്ങളെവിട്ടുഅങ്ങേക്ക്അരികിലേക്ക്ഓടിഅണയുന്നു.ഞങ്ങളുടെഹൃദയവുംപറിച്ചുഅവര്‍നിന്‍റെഅരികിലേക്ക് അണയുമ്പോള്‍ കണ്ണാ..അറിയാതെയെങ്കിലുംഅങ്ങന്യേഞങ്ങള്‍വെറുക്കുന്നു . അതുവയ്യാ......ഒന്നുകില്‍അങ്ങ്മധുരക്ക് പോകുക അല്ലെങ്കില്‍ ഈവേണുഗാനം ഞങ്ങളെയുംപഠിപ്പിക്കുക".
ഒരുചെറുപുഞ്ചിരിയോടെകാര്‍വര്‍ണ്ണന്‍ ഒളികണ്ണാല്‍ രാധയെനോക്കി. എന്നിട്ട് ഗോപന്മാരോട്പറഞ്ഞു " പ്രിയകുമാരന്മാരെവര്‍ഷങ്ങളായുള്ള കഠിനസപര്യയിലൂടെ മാത്രമേവേണുഗാനംപഠിക്കാന്‍പറ്റൂ . മനസ്സില്‍സംഗീതവുംനിറഞ്ഞപ്രണയവുംവേണം . ഇനിഒരിക്കലുംഎന്‍റെ വേണുഗാനം നിങ്ങളുടെപ്രണയസല്ലാപങ്ങള്‍ക്ക്ഇടയിലേക്ക് ഒഴുകിയെത്തില്ല " കണ്ണന്‍ പറഞ്ഞു നിര്‍ത്തി .ഗോപകുമാരന്മാര്‍ സന്തോഷത്തോടെ ഭവനങ്ങളിലേക്ക് രാധയെ ചേര്‍ത്തുപിടിച്ചു കള്ളച്ചിരിയോടെകണ്ണന്‍മൊഴിഞ്ഞു " ഇനിയീ പുല്ലാംകുഴല്‍ നാദം നിനക്ക്മാത്രംസ്വന്തം.......ഈപ്രപഞ്ചഅവസാനംവരെ "
#സന്തോഷ് ആർ പിള്ള*


up
0
dowm

രചിച്ചത്:
തീയതി:07-09-2016 11:53:55 AM
Added by :സന്തോഷ് ആർ പിള്ള
വീക്ഷണം:133
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :