സെൽഫി       
    ഉയർത്തിപിടിച്ച കൈകൾ
 മുദ്രവാക്യം വിളിക്കുവാനല്ല,
 മേൽപോട്ടു ഉയരുന്ന കണ്ണുകൾ
 ആകാശചെരുവിന്റെ ഭംഗി
 കാണുവാൻ വേണ്ടിയുമല്ല...
 അഗാധ ഗർത്തതിലെ മൃത-
 ശരീരത്തിന് ആത്മഹത്യയുടെ
 കഥയുമല്ല പറയാനുള്ളത്....
 അവർക്കെല്ലാം പറയുവാന്
 മറുപടി ഒന്നു മാത്രം!!!
 സെൽഫി....
      
       
            
      
  Not connected :    |