ഒരു മാത്ര
അറിയാതെൻ ഹൃദയത്തിൽ കൂടു
കൂട്ടിയതല്ലെ നീ....
കുന്നോളം ആശകൾ തന്ന് എന്നെ
ജീവിക്കാൻ പഠിപ്പിച്ചതല്ലേ നീ....
മോഹങ്ങളുടെ ചിറകിലേറി ഒന്നിച്ച്
പാറിയവരല്ലേ നാം....
ഒരു വേള മൗനം പൂണ്ട് എന്നരികിൽ
നിന്നുമെന്തെ നീ അകന്നുപോയീ??
കണ്ണീർക്കയത്തിലേക്ക് തള്ളിയിട്ടതെന്തേ നീ..
യാത്ര പറയുവാനായി എന്തിനു വന്നൂ
എന്നരികിലായീ??
ഇരുൾ പരന്ന എൻ ഹൃദയത്തിന്റെ
വെളിച്ചമായി ഒരു മാത്ര നീ വരുമോ??
Not connected : |