സഖീ നിനക്കായ്..
നാട്ടുപച്ച പട്ടുടുത്ത്, നീ നടന്നു വരാറുള്ളോരാ പൂന്തോട്ടത്തിൽ
കൊഴിഞ്ഞുപോകാതെ നോക്കുന്നുണ്ടീ ഞാനാ പനിനീർപ്പൂക്കൾ..
നിൻറ്റെ ചിരിയിൽ നാണിച്ച് ആകാശനീലിമയിൽ
നിന്നും അടർന്നു വീണ
നക്ഷത്രങ്ങളെല്ലാം
നിനക്കു തരാൻ ഞാനെടുത്ത് സൂക്ഷിക്കുന്നുണ്ട്.
നീ വരും വഴിയിൽ പെയ്യാതിരിക്കാൻ
മഴമേഘങ്ങളെയെല്ലാം ഞാൻ
കടലിനടിയിൽ മുത്തു ചിപ്പിയിൽ അടച്ചുവെച്ചിട്ടുണ്ട്.
വെയിലിൻറ്റെ കാഠിന്യം
കുറയ്ക്കാൻ വഴിയരികിലെല്ലാം തണൽ മരങ്ങൾ ഞാൻ നട്ടു വളര്‍ത്തിയിട്ടുണ്ട്.
നീ വരും മുമ്പേ
പറന്നു പോവാതിരിക്കാന്‍
പ്രാവുകളെ പാടത്ത് കുടിലിൽ താമസിപ്പിച്ചിട്ടുണ്ട്
പെയ്തൊഴിഞ്ഞെങ്കിലും നിനക്കായ് ഒരു തുള്ളി സ്നേഹാശ്രു മിഴിയില്‍ കരുതുന്നു ഞാന്‍.
നിലയ്ക്കാതിരിക്കാൻ ഏറ്റുപാടുന്നു ഞാനീ കുയിൽ നാദം ഓമനേ നിനക്കായിപ്പോഴും.
നിൻറ്റെ പ്രിയ്യപ്പെട്ട ശിശിരത്തെ ഞാൻ ആ അമ്പല മുറ്റത്തെ ആൽമരത്തിൽ കെട്ടിയിട്ടുണ്ട്.
ഉറങ്ങിപ്പോകാതിരിക്കാന്‍, രാപ്പാടികളെ
മന്ദമാരുതനാൽ ഉണർത്തി നിർത്തുന്നുണ്ട് ഞാൻ..
സംവത്സരങ്ങളായാലും..
പ്രിയേ നിനക്കായ് ഞാനിന്നും..
Not connected : |