ഒരു പറവയുടെ   വിരഹം  - മലയാളകവിതകള്‍

ഒരു പറവയുടെ വിരഹം  

പോയ മാസത്തിലെ ചൂടിലെൻ ചിറകുകൾ
വാടി കരിഞ്ഞു പോയ് എന്നാകിലും....
മൂടി കിടന്ന കിളിവാതിലിൻ ചാരെ-
കൂനി ഇരുപ്പാണെപ്പോഴും ഞാൻ...

മണലുകൾ എരിയുന്ന ശവ്വാലിലെൻ ദാഹ-
ശമനത്തിനൊരു തുള്ളി നീരിനായല്ല..
നീയുണ്ണുമന്നത്തിൽ ഇത്തിരിയാലെൻ്റെ-
കാളുമുദരം നിറയ്ക്കാനുമല്ല..

ജനലഴിക്കപ്പുറം ഓടിവന്നെന്നോട്
കുശലം പറഞ്ഞവളെവിടെ...
പാൽ മണം മാറാത്ത ചുണ്ടിൽ വിടരുമാ
പഞ്ചാര പുഞ്ചിരിയെവിടെ ..?

മാമുണ്ടുകൊണ്ട് നിൻ അരുമയന്നെന്നോട്-
പോകാതെ എന്നരുളിയില്ലേ ?
ഒടുവിലവൾ നിൻ്റെ ഒരുവിരൽ തുമ്പത്ത്
ഉരയാതെ പൊയ്ക്കളഞ്ഞല്ലോ...?

വിളയാട്ടമില്ലാതെ കോണിൽ കിടക്കുന്ന
കളിപ്പാട്ടമെന്നപോൽ ഞാനും
ഇനി കുറേ നാളുകൾ കുറുകി ഇരിക്കും
നോവും നിന്നുള്ളു പോലെ....


up
0
dowm

രചിച്ചത്:ജിജിൻ രാജഗോപാലൻ
തീയതി:10-09-2016 04:40:45 AM
Added by :ജിജിൻ രാജഗോപാലൻ
വീക്ഷണം:213
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me