ഓണപ്പൂച്ചെടി  - തത്ത്വചിന്തകവിതകള്‍

ഓണപ്പൂച്ചെടി  

അമ്മേ ഇന്നെൻ്റെ കൂടെക്കിടന്ന്
രാരീരം പാടി ഉറക്കീടാമോ?
നാളെ പുലരിയിൽ കൂട്ടരുമൊത്ത്‌
പൂവിറുക്കാൻ പോകണമല്ലോ..

അമ്മേടെ കുഞ്ഞി ചക്കര ഇന്ന്
കുഞ്ഞേച്ചിക്കു കൂട്ടുകിടക്ക്
പൂവിറുക്കാൻ പൂച്ചെടിയെല്ലാം
മാളികമുന്നിലെ തൊട്ടീലല്ലേ?

അമ്മേ ഉണ്ണിക്ക് പൂക്കൾ വേണം
മാവേലി മന്നന് പൂക്കളം തീർക്കാൻ
ഓണപ്പൊട്ടൻ ഓടിവരുമ്പോൾ
പൂക്കളമില്ലേൽ കോപിക്കുകില്ലേ?

കുഞ്ഞേ മാവേലി വാണൊരു നാട്ടിൽ
പൂക്കളം തീർക്കാൻ പൂച്ചെടിയില്ല
വേല കഴിഞ്ഞു മടങ്ങി വരുമ്പോൾ
ഉണ്ണിക്കച്ചൻ പൂക്കൾ വാങ്ങും

അമ്മേ ഉണ്ണിക്ക് പൂക്കൾ വേണ്ട
നമ്മൾക്കിത്തിരി പൂച്ചെടി വാങ്ങാം
നമ്മുടെ മുറ്റത്ത് പൂച്ചെടി കണ്ടാൽ
മാവേലിമന്നന് സന്തോഷമാകും...


up
0
dowm

രചിച്ചത്:ജിജിൻ രാജഗോപാലൻ
തീയതി:10-09-2016 08:23:01 PM
Added by :ജിജിൻ രാജഗോപാലൻ
വീക്ഷണം:190
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :