വഴിത്തിരിവ് - തത്ത്വചിന്തകവിതകള്‍

വഴിത്തിരിവ് 


പിരിയാൻ നമുക്ക് നേരമായെന്നോ
ഒരു വാക്ക് മിണ്ടാതെ പോകുമെന്നോ
ഒന്നിച്ചു നടന്ന ഈ വഴിവീഥീയിൽ
എന്നെ തനിച്ചാക്കി പോകുമെന്നോ

എൻ ജീവനാഡിയാൽ നീ മീട്ടിയ
രുദ്ര വീണതൻ നാദം നിലയ്ക്കുമല്ലോ
എൻ മെയ്യിൽ അർപ്പിച്ച പുഷ്പങ്ങളെല്ലാം
അശ്രു കണങ്ങളായി മാറുമല്ലോ

വസന്തം വിരിയിച്ച എൻ മലർവാടിയിൽ
മുൾച്ചെടിതൻ വിത്തുകൾ പാകിയില്ലേ
പുലരിതൻ ഒലിയില്ല പൂങ്കുയിൽ പാട്ടില്ല
കാറ്റിന്റെ മർമ്മരം എങ്ങുമില്ല.

ഋതുക്കൾ പിൻവാങ്ങും ഈ വഴിത്താരകൾ
ഇരുളിൻ തുരുത്തിൽ തുഴഞ്ഞീടുമോ
ഒരു തിരി വെട്ടത്തിൻ നൂലിഴകൾ
ഒരുമാത്രയെന്നിൽ തഴുകീടുമോ

പ്രണയാർദ്രമായ ജീവിത നൗകയിൽ
പ്രണയം മറന്നൊരു യാത്രികയായി
ചേക്കേറാനൊരു മരച്ചില്ല തേടും
ഈ മണൽക്കാട്ടിലെ രാപ്പാടി ഞാൻ
(പിരിയാൻ)


up
0
dowm

രചിച്ചത്:ദീപ ഗംഗാധരൻ
തീയതി:10-09-2016 08:57:18 PM
Added by :ദീപ.ഗംഗാധരൻ
വീക്ഷണം:113
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :