വിശപ്പ് - തത്ത്വചിന്തകവിതകള്‍

വിശപ്പ് 

ഉള്ളിൽ നിന്നറിയാതെ
ഉയരുന്ന നിലവിളിയെ
അറിയുന്ന ഭാഷകളിൽ
പേരുചേല്ലിവിളിച്ചു വിശപ്പ്

തളരുന്ന ശരീരത്തെ
നേടുകയായി നിലനിർത്താൻ
വളർച്ച മുറ്റിയ ശരീരത്തെ
ജീവനായി നിലനിർത്താൻ
ഭക്ഷണമെന്ന മിത്രത്തെവേണം

അറ്റുവീണ കായ്കൾ
അസ്തമിച്ച സ്വപനങ്ങൾ
തിരികെ തരാനാവില്ലല്ലോ
വീര സമര സിംഹങ്ങളെ
എവിടെ നിൻ നീതിശാസ്ത്രം

കാലിയായ കഞ്ഞിക്കലങ്ങൾ
മോഹങ്ങൾ അസ്തമിച്ചു
കാരുണ്യത്തിന് കരങ്ങൾ
നീണ്ടുവരുമെന്ന വിശ്വാസത്തിൽ
കാൽ നീട്ടിയിരുന്നു കുടിലിൽ

പൊട്ടിയ പിച്ചള പത്രം
തച്ചുടച്ചു വ്യത്തിഹീനമാക്കി
ഭിക്ഷ യാചിക്കുന്നു മാലോകർക്കിടയിൽ
വിശപ്പെന്ന മഹാമാരിയെ
അകറ്റണമെന്ന പ്രതീക്ഷയിൽ

കിട്ടിയ നാണയ തുട്ടുകൾ
വെറുപ്പിൻ പുച്ഛമാണെങ്കിലും
സമാശ്വസിപ്പിക്കാനായി
വിശപ്പെന്ന കൂടപ്പിറപ്പിനെ


up
0
dowm

രചിച്ചത്:നിഷാദ് മുഹമ്മദ്
തീയതി:11-09-2016 05:22:10 PM
Added by :nishad mohammed
വീക്ഷണം:1731
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :