ആരോഗ്യം നില നിര്‍ത്താന്‍ - ഇതരഎഴുത്തുകള്‍

ആരോഗ്യം നില നിര്‍ത്താന്‍ 



ശരീരത്തിന്റെ അമിതഭാരം നിയന്ത്രിക്കണമെന്നും ഭക്ഷണം ക്രമീകരിക്കണമെന്നുമൊക്കെ ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്.

എന്നാല്‍ പലര്‍ക്കും ആ ആഗ്രഹം പ്രവര്‍ത്തിയില്‍ കൊണ്ടുവരാന്‍ കഴിയാറില്ല. ഭക്ഷണത്തില്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തീര്‍ച്ചയായും ശരീരഭാരം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയും. ഇതിനായി പട്ടിണി കിടന്നിട്ടോ, കടുകട്ടിയായ ഡയറ്റുകള്‍ ശീലിച്ചിട്ടോ മാത്രം കാര്യമില്ല.

ഭക്ഷണം നന്നായി ചവച്ചരയ്ക്കുക

ഭക്ഷണം ഏതുവിധേനയും വായിലാക്കി പല്ലുകൊണ്ട് തൊടീക്കാതെ വെട്ടിവിഴുങ്ങുന്ന ശീലം ആദ്യം നിര്‍ത്താം. പതുക്കെ ചെറിയ അളവിലുള്ള ഭക്ഷണം നന്നായി ചവച്ചരച്ച് കഴിയ്ക്കാന്‍ തുടങ്ങുക. ഇത് ദഹനേന്ത്രിയത്തിന്റെ ജോലി കുറയ്ക്കും. പലവട്ടം ഭക്ഷണം ചവയ്ക്കുമ്പോള്‍ ഒട്ടേറെ കഴിച്ചെന്ന് തലച്ചോറിന് തോന്നും, ഇങ്ങനെ തലച്ചോറിനെ പറ്റിച്ച് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ കഴിയും.

കഴിയ്ക്കുന്നതിനിടെ വെള്ളം കുടി വേണ്ട

ഒരു ഉരുള ചോറി ഒരു കവിള്‍ വെള്ളം, ഇതാണ് മിക്കവരുടെയും ഭക്ഷണരീതി, ഇതും മാറ്റേണ്ടതുതന്നെ. ഭക്ഷണത്തിനിടെ വെള്ളം കുടിയ്ക്കുന്നത് ദഹനരസങ്ങളെ പ്രതികൂലമായി ബാധിയ്ക്കും, അവയുടെ പ്രവര്‍ത്തനക്ഷമത കുറയും.

അഥവാ ഇങ്ങനെ ഇടയ്ക്കു വെള്ളം കുടിയ്ക്കാതെ കഴിയ്ക്കാന്‍ കഴിയില്ലെന്നാണെങ്കില്‍ ഹെര്‍ബല്‍ ടീ, വൈന്‍ എന്നിവ ശീലിയ്ക്കു. ഇവ ദഹനരസങ്ങളെ ബാധിക്കില്ല, മാത്രവുമല്ല വെള്ളം പോലെ കൂടുതല്‍ അളവില്‍ കുടിയ്ക്കാനും കഴിയില്ല.

പ്രാതല്‍ രാജാവിനെപ്പോലെ

രാവിലെ തിരക്കിനിടയില്‍ പ്രാതല്‍ കഴിയ്ക്കാതിരിക്കുന്നത് പലരുടെയും ശീലമാണ്, രണ്ടു കൂടി ചേര്‍ത്ത് ഉച്ചയ്ക്ക് തട്ടുക, ഒട്ടും ശരിയാവില്ല, രാവിലെ നന്നായി ഭക്ഷണം കഴിയ്ക്കുക, ശരിക്കും പറഞ്ഞാല്‍ രാജതുല്യമായ പ്രാതല്‍ അതാണ് വേണ്ടത്. ഉച്ചയ്ക്കും കഴിയ്ക്കാം നന്നായിത്തന്നെ, പക്ഷേ വയര്‍ വല്ലതെ നിറച്ചുകഴിയ്ക്കണ്ട.

രാത്രിയിലാവട്ടെ ഭക്ഷണപാത്രം കണ്ടാല്‍ ഒരു പാവപ്പെട്ടവന്റെ ലുക്ക് ആയിക്കോട്ടെ. വളരെ കുറച്ചുമതി, കനപ്പടി വേണ്ട, കഴിയുന്നതാവട്ടെ വേഗം ദഹിക്കുന്ന വസ്തുക്കളായാല്‍ നല്ലത്. അല്ലെങ്കില്‍ രാത്ര നിങ്ങള്‍ ഉറങ്ങിക്കഴിഞ്ഞും പാവം ശരീരത്തിന്റെ ദഹനേന്ദ്രിയം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും.


up
0
dowm

രചിച്ചത്:
തീയതി:15-10-2011 09:32:57 PM
Added by :Sithuraj
വീക്ഷണം:542
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :