മഴകിനാവുകള്‍ .. - മലയാളകവിതകള്‍

മഴകിനാവുകള്‍ .. 

ഇനിയുമുണ്ടേറെ വിനഴികനെരമീ ഇടവഴികള്‍ താണ്ടിയെന്‍ കുടിളിലെതുവാന്‍
വരണ്ടു തേങ്ങി കരഞ്ഞു കൊണ്ടോലിച്ചുപോയൊരു പുഴയുണ്ട്
കരിയിലകള്‍ വീണു കാലടികള്‍ മാഞ്ഞു പോയിരിക്കുന്നു ..
നീ അറിയുന്നുണ്ടാവുമോ ...?

ഉണങ്ങിയടര്‍ന്നുപോയ ചില്ലകളിലോന്നില്‍ നിന്നെന്റെ കുഞ്ഞു കിളിയും പറന്നു പോയിരിക്കുന്നു ...
നീളന്‍ വരാന്തയില്‍ ശുഭ്ര വസ്ത്രത്തില്‍ പൊതിഞ്ഞു മരവിച് എന്റെ പനികുഞ്ഞു പൈതലും ..
പിച്ച വെച്ച് വളര്‍ന്ന സ്വപ്നങ്ങളും ...
നീയെവിടെയാണ് ..?

പഴങ്കിനാവുകള്‍ വേവിച്ചു കൊണ്ട് രണ്ടീരന്‍ മിഴികള്‍ ഇടവഴിയോലമെത്തി നില്‍ക്കുന്നു ..
പടര്ന്നാളി കത്തുന്ന വിശപ്പിന്‍ നാളത്തില്‍ വെറും കളത്തില്‍ ആശ്വസമിട്ടിലക്കുന്നവള്‍ ..
വെച്ചു വെച്ചു കാലുകളിടരവേ ..
അകലെ വിണ്ണിന്‍ മനമുരുകി ..പകയേതുമില്ലാതെ തായായ് ചുരന്നു ..
ഒരു തുള്ളി യടര്‍ന്നു ..കണ്ണീരുപ്പു ചേര്‍ന്നു കിനിഞ്ഞു .നുണഞ്ഞു ..കിതച്ചു ...ഓലക്കീറിന്‍ മേലെ പെയ്തു നിറഞ്ഞു ..

ചുടു നിശ്വാസത്തിന്‍ ഗന്ധം പോലെയെന്‍ കുഞ്ഞു പൈതലില്‍ മണ്‍ കൂനക്കരുകില്‍ ...
ഞാനും..നിഴലും മഴ നനഞ്ഞ മരങ്ങളും ..സാരിതുമ്പിലമര്‍ന്ന തേങ്ങല്‍ ചീളുകളും ...
നിറയുക നീയിനി..എന്നില്‍ ..എന്നുയിരില്‍ .. ..


up
0
dowm

രചിച്ചത്:ബിന്‍സി
തീയതി:07-11-2011 02:31:20 AM
Added by :BINCY MB
വീക്ഷണം:422
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :