തിരുവോണ ഓർമ്മകൾ  - മലയാളകവിതകള്‍

തിരുവോണ ഓർമ്മകൾ  

ഇന്നെൻ മാനസം പുല്കുന്നൊരോർമ്മകൾ
എല്ലാം ഇന്നെൻ മനസ്സിൽ വന്നു നിറയുന്നു
ചേച്ചിയും ചേട്ടനും കുഞ്ഞനുജത്തിയുമായി
ഓടിനടന്നു പൂവിറുത്തൊരു കാലം !!!
തെച്ചിയും മന്ദാരവും കുഞ്ഞിളം മഞ്ഞ പൂവും,
ഓടി നടന്നു പെറുക്കി കൂട്ടി ,
പൂക്കൾ തൻ കുറവുകൾ നികത്തുവാനായി ,
പച്ചയും ചുവപ്പും ഇലകൾ അടർത്തി തൻ , കുഞ്ഞായി അരിഞ്ഞു, ഹരിത രക്ത വർണ്ണങ്ങളാക്കി
എല്ലാമിന്നെൻ ഓർമയിൽ നിറഞ്ഞീടുന്നു !!!
സ്നേഹത്തിന് പൂക്കൾ നിരത്തി ഞങ്ങൾ അത്തപൂക്കളം ഒരുക്കീടുന്നു !!
ഇന്നെല്ലാം മരിക്കാത്ത ഓർമകളായി , ഇന്നെൻ ഹൃദയത്തിൽ ജ്വലിച്ചിടുന്നു !!!
ഈ തിരുവോണ ദിനത്തിലെൻ മാനസം പുൽകിയ -
ഒരു പിടി ഓർമ്മകൾ അത്ത പൂക്കളമായി നിരത്തീടുന്നു !!!


up
0
dowm

രചിച്ചത്:സുനിത
തീയതി:12-09-2016 06:52:52 PM
Added by :SUNITHA
വീക്ഷണം:385
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :