മാപ്പ്‌ - തത്ത്വചിന്തകവിതകള്‍

മാപ്പ്‌ 

പെയ്തൊഴിഞ്ഞ വെണ്മേഘമേ മാപ്പ്‌
തോരാത്ത കണ്ണീരിനാൽ നാൾ പി-
ന്നിട്ട അമ്മമനസ്സേ മാപ്പ്‌....
നീതി കിട്ടാതലയുന്ന ആത്മാക്കളേ മാപ്പ്‌

നരാധമന്മാർ വാഴും ഈ മണ്ണിൽ
നീതി എന്നത്‌ വെറുമൊരു വാക്ക്‌ മാത്രം
ജീവിക്കുവാൻ നാൽകാലികളായി
ജനിക്കണമീ മണ്ണിൽ.....
നിങ്ങൾക്കു വേണ്ടി മുറവിളി കൂട്ടാൻ
ആയിരം രഞ്ജിനിമാർ ഉണ്ടായിരുന്നേനേ...

കൺ മൂടിക്കെട്ടിയ പെണ്ണെ
നിനക്കു പിറകിലെ നീതി
ആർക്കു നൽകുവാൻ വേണ്ടിയാ???
ഇനിയും ഉയർത്തെഴുന്നേൽക്കുന്ന
ഗോവിന്ദ ചാമിമാർക്ക്‌ വേണ്ടിയോ???

~റാബിബച്ചു~


up
0
dowm

രചിച്ചത്:Rabibachu
തീയതി:15-09-2016 04:14:45 PM
Added by :RabiBachu
വീക്ഷണം:288
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :