ബാല്യം
എന്റെ വിരലുകൾ കോരിത്തരിക്കുന്നു
എന്റെ ബാല്യം കുത്തികുറിക്കുവാൻ
എന്റെ മിഴികൾ പിറകോട്ടെടുക്കുന്നു
എന്റെ ബാല്യം ഓർത്തെടുക്കുവാൻ
മഴ നഞ്ഞുവരുന്ന എന്നെ
വാരിപുണരാൻ വെമ്പിനിൽകുന്നൊരാൾ
പള്ളിക്കൂടത്തിൽ പോകുമ്പോൾ ചുടുചുംബനം നൽകുന്നൊരാൾ
നിന്റെ സ്പർശനം ഇല്ലാത്തൊരുനാൾ
എന്റെ ബാല്യത്തിലുണ്ടായിരുന്നില്ല പോലും
എന്റെ മിഴികൾ പുറകോട്ടെടുക്കുന്നു
എന്റെ ബാല്യം വീണ്ടും ഓർത്തെടുക്കുവാൻ
ബാല്യത്തിൽ അരികിലിരുന്നു തൻ വീരക്കഥകൾ
പറഞ്ഞിടും പൂമൊട്ടുകൾ
വിരിഞ്ഞുപൂക്കളായി സുഗന്ധം പരതിടുന്നു
ഗാഢ നിദ്രയിൽ നിന്നുംഞാൻ ഞെട്ടിയുണർന്നു
ചുറ്റിലും നോക്കി ആ ബാല്യകാലത്തെ വീണ്ടെടുക്കാൻ
എങ്ങോ പോയ്മറഞ്ഞിരുന്നു വീണ്ടെടുക്കാൻ പറ്റാത്ത ആ ബാല്യകാലം
Not connected : |