നൂതന വിദ്യ  - തത്ത്വചിന്തകവിതകള്‍

നൂതന വിദ്യ  

ദൈവത്തിൻ സൃഷ്ടിയിൽ
ലോകത്തെ നവീകരിക്കാൻ ജനിച്ച ഒരു യന്ത്രം
മനുഷ്യർ തൻ വിരൽത്തുമ്പിൽ
ചലിക്കുന്ന പാവയായി മാറുന്നീ ലോകം
ഭൂമിതൻ കോണിൽ എവിടെയായാലും
അറിയുന്നീ മാലോകർ ലോകത്തിൻ സ്പന്ദനങ്ങൾ
നൂതന വിദ്യ തേടി തേടി ഇന്ന്
യന്ത്ര പാവകളാകുന്നു മനുഷ്യർ
ഇന്നീ ഭൂമിതൻ നിഘണ്ടുവിൽ
സമയത്തിനെന്തു സ്ഥാനം
രാപകൽ വിയർപ്പൊഴുക്കുന്നീ
യന്ത്ര മനുഷ്യർ ഒന്നാമതെത്താൻ
അറിയുന്നില്ല ഈ ഓട്ടം
നഷ്ട സ്വപ്‌നങ്ങൾ തൻ കൂട്ടിലേക്കാണെന്നു
പരസ്പരം സ്പർശനം ഏൽക്കാതെ
യന്ത്രത്തിന് വഴിയേ ചരിക്കുന്ന മനുഷ്യർ
ജനന മരണങ്ങൾ പോലും
ലൈവ് ആയി ആഘോഷിക്കുന്നീമണ്ണിൽ
ബന്ധങ്ങൾക്കെന്തുവില
നൂതന വിദ്യ തൻ വളർച്ചപോൽ
മർത്യർ തൻ ബന്ധങ്ങൾക്ക്‌ ബൈ പറഞ്ഞു
പുതിയ ബന്ധങ്ങൾ തുടങ്ങുന്നു
പുതുതലമുറതൻ ഹരമായി
മാറുന്നീ നൂതന സാങ്കേതിക വിദ്യ


up
0
dowm

രചിച്ചത്:
തീയതി:28-09-2016 02:20:46 PM
Added by :raju francis
വീക്ഷണം:113
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :