പുതുയുഗം  - തത്ത്വചിന്തകവിതകള്‍

പുതുയുഗം  

ഭൂമിതൻ മാറ് കീറിമുറിക്കും പുതുതലമുറ
പ്രകൃതിയുടെ മുഖച്ഛായ മാറ്റും പുതുമകൾ
ഭൂമിയെ കാൽകീഴിലാക്കാൻ നെട്ടോട്ടമോടുന്ന പുതുതലമുറകൾ
മായതൻ ലോകത്തെ പുണരാൻ കൊതിക്കും പുതു ജന്മങ്ങൾ
ഭൂമിദേവിതൻ ഹൃദയം പിളർന്നു രക്തം കുടിക്കാൻ ശ്രമിക്കും ഡ്രാക്കുളതൻ പ്രതിരൂപമെൻ പുതുതലമുറ.
സൗന്ദര്യം വീശി എങ്ങും പ്രഭ ചൊരിയാൻ വെമ്പുന്ന പ്രകൃതിയെ കറുത്ത ധൂളി യായി മറയ്ക്കുന്നവർ
ദൈവത്തിൻ ദാന മി ജീവിതം ചക്രങ്ങളിൽ ചേർക്കാൻ തത്രപ്പെടുന്നീ ലോകം
എങ്ങും വിദ്വേഷ , രോഷ പ്രകമ്പനങ്ങൾ
അസൂയതൻ വിത്താൽ ഭൂമിയിൽ പ്രതികാര പുഷ്പങ്ങൾ വിടരുന്നു
കാപട്യത്തിൻ മുഖം പേറി ജീവിക്കും മക്കൾ
തൻ ജീവിതം നാശത്തിൻ വഴിയേ ചരിക്കുന്നു
വിവര സാങ്കേതിക കേളിയിൽ വലയുന്ന ജന്മങ്ങൾ
കാരകേറാൻ ജീവിതം ഹോമിക്കപെടുന്നു
സുഖത്തിനായി സ്വന്ത ബന്ധങ്ങൾ തിരിച്ചറിയാൻ കഴിയാതെ ഭൂമിതൻ ഉടുതുണി ഉരിയുന്ന ജന്മങ്ങൾ
പ്രകൃതിയെ രക്തക്കണ്ണീരിൽ മുക്കി രസിക്കുന്ന കോമാളികൾ ഇന്നെൻ പുതു തലമുറ.


up
0
dowm

രചിച്ചത്:
തീയതി:28-09-2016 01:57:37 PM
Added by :raju francis
വീക്ഷണം:159
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :